തൃശൂർ: തൃശൂർ ചിറക്കേക്കോട് പിതാവ് മകനെയും കുടുംബത്തെയും പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചിറക്കേക്കോട് സ്വദേശി ജോജി, ഭാര്യ ലിജി, മകൻ ടെണ്ടുൽക്കർ എന്നിവർക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോൺസൺ ആണ് തീ കൊളുത്തിയത്.
വ്യാഴായ്ച അർദ്ധപാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. കുടുംബ വഴക്കിനെ തുടർന്നാണ് ആക്രമണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ മുറിയിൽ പൂട്ടിയിട്ട ശേഷമാണ് ജോൺസൺ മകനേയും കുടുംബത്തെയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അച്ഛനും മകനും തമ്മിൽ വഴക്ക് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു.
ഇവരെ തീകൊളുത്തിയതിന് പിന്നാലെ ജോൺസൺ വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ചു. നാല് പേരും നിലവിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: