ക്രെംലിന്: യുഎസിനും യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ജപ്പാനും ഭീഷണിയായി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും വടക്കന്‍ കൊറിയയുടെ കിം ജോങ് ഇന്നും കൂടിക്കാഴ്ച നടത്തി. സിയോല്‍കോവ്സ്കി നഗരത്തിന് പുറത്ത് വൊസ്റ്റൊച്നി കോസ്മോഡ്രോമിലായിരുന്നു കൂടിക്കാഴ്ച. കിഴക്കന്‍ റഷ്യയിലെ പസഫിക് സമുദ്ര തീരത്തിലാണ് ഈ നഗരം. ലോകത്ത് നിന്നും ഒറ്റപ്പെട്ടുപോയ ഈ രണ്ട് രാഷ്ട്രനേതാക്കള്‍ ഏറ്റവുമൊടുവില്‍ കണ്ടത് 2019ലാണ്.
ഇരുവരും തമ്മിലുള്ള ചര്‍ച്ച നാലഞ്ച് മണിക്കൂറുകള്‍ നീണ്ടു. യുദ്ധത്തില്‍ റഷ്യക്ക് പൂര്‍ണ്ണപിന്തുണ കിം വാഗ്ദാനം ചെയ്തു. തന്റെ സ്വകാര്യ തീവണ്ടിയിലായിരുന്നു കിം ജോങ് ഉന്‍ റഷ്യയിലേക്ക് യാത്ര തിരിച്ചത്.
പീരങ്കികള്‍, ടാങ്ക് വേധ മിസൈലുകള്‍ എന്നിവ ഉത്തരകൊറിയയില്‍ നിന്നും റഷ്യ ആവശ്യപ്പെട്ടിട്ടുണ്ട്. തിരിച്ച് റഷ്യ ആധുനിക പ്രതിരോധ സാങ്കേതിക വിദ്യ ഉത്തരകൊറിയയ്ക്ക് കൈമാറുമെന്നതാണ് അമേരിക്ക ഉള്‍പ്പെടെ ഭയപ്പെടുന്നത്. ആണവായുധം ഘടിപ്പിച്ച മുങ്ങിക്കപ്പലുകള്‍ റഷ്യ ഉത്തരകൊറിയയ്ക്ക് നല്‍കുമോ എന്നതാണ് പാശ്ചാത്യരാജ്യങ്ങളുടെ ഭയം. കഴിഞ്ഞ ദിവസം ഒരു ആണവ മുങ്ങിക്കപ്പല്‍ ഉത്തര കൊറിയ പുറത്തിറക്കിയിരുന്നു. സമുദ്രത്തിനടിയില്‍ നിന്നും ആണവായുധങ്ങള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ളതാണ് ഈ മുങ്ങിക്കപ്പല്‍. ഹീറോ കിം കുന് ഒക് എന്നാണ് ഈ മുങ്ങിക്കപ്പലിന് പേരിട്ടിരിക്കുന്നത്.
ക്രെംലിന്
യുഎസിനെയും സഖ്യകക്ഷികളെയും നേരിടാന്‍ നാവികസേനയെ ആണവവല്ക്കരിക്കുക എന്ന സ്വപ്നം സാക്ഷാല്ക്കരിക്കപ്പെട്ടതായി കി ജോങ് ഉന്‍ പറഞ്ഞു. ഇതോടെ കൊറിയന്‍ മേഖലയില്‍ ആണവഭീഷണി ഉയരുകയാണ്. മാത്രമല്ല, ഉത്തരകൊറിയയുടെ പക്കലുള്ള 70-90 വരെയുള്ള ഡീസല്‍ മുങ്ങിക്കപ്പലുകളെയും ആണവവല്ക്കരിക്കുമെന്ന് കിം ജോങ് ഉന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: