ചന്ദ്രയാന്‍-3ന്റെ സമ്പൂര്‍ണ വിജയം ഭാരതത്തിന്റെ സാങ്കേതിക കഴിവുകളെ വര്‍ദ്ധിപ്പിച്ചുവെന്ന് ഇസ്രോ എസ്സി അസോസിയേറ്റ് ഡയറക്ടര്‍ അപൂര്‍ബ ഭട്ടാചാര്യ. ആഗോള തലത്തില്‍ ബഹിരാകാശ ദൗത്യങ്ങളിലെ സംയുക്ത സഹകരണത്തെ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു.
1967-ല്‍ ചന്ദ്രനിലേക്ക് മനുഷ്യനെ അയച്ച ആദ്യ രാജ്യമായിരുന്നു അമേരിക്ക. ഇതിന് ശേഷം അരനൂറ്റാണ്ടിനിപ്പുറവും അമേരിക്കയ്ക്ക് ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ല. ഇതിന് പിന്നില്‍ നിരവധി പ്രതിസന്ധികളാണുള്ളത്. ഇത്തരം സാഹചര്യങ്ങളെ മറികടന്ന ബഹിരാകാശ മേഖലയില്‍ ഒരുപാട് മാറ്റം സാധ്യമാക്കാന്‍ പല രാജ്യത്തിനും കഴിയും. ആഗോള സഹകരണത്തിലൂടെ രാജ്യത്തിന് പ്രയോജനം ലഭിക്കുന്നതിന് പുറമേ മനുഷ്യ രാശിക്കും ഗുണം നല്‍കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ബഹിരാകാശ മേഖലയില്‍ വന്‍ കുതിപ്പുകളാണ് ഭാരതം നടത്തുന്നതെന്ന് ലോകം തിരിച്ചറിഞ്ഞു. ചന്ദ്രയാന്‍-3, ആദിത്യ എല്‍-1 എന്നിവ രാജ്യത്തിന്റെ യശസ് വാനോളം ഉയര്‍ത്തി. സാങ്കേതിക വിദ്യയാല്‍ പുരോഗതി കൈവരിച്ച രാജ്യമാണ് ഇന്ത്യയെന്ന് തെളിയിക്കാന്‍ സാധിച്ചു. കുറഞ്ഞ ചെലവില്‍ മികച്ച ഫലം കണ്ടതാനാകുമെന്നും ലോകത്തെ അറിയിച്ചു, ആഗോള തലത്തില്‍ മാതൃകയാകാന്‍ ഇന്ത്യക്കായി. ആഗോളതലത്തില്‍ സഹകരണത്തിന് ഇസ്രോ തയാറാണെന്നും അപൂര്‍ബ ഭട്ടാചാര്യ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: