തിരുവനന്തപുരം : സോളാര്‍ കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കാന്‍ ഗൂഢാലോചന ഉണ്ടായെന്ന് സിബിഐ കണ്ടെത്തലില്‍ പ്രതികരിച്ച് നടന് ഷമ്മി തിലകന്.
സാമൂഹ്യദ്രോഹികളുടെ ഇടപെടലുകള്‍ കാരണം കുറച്ചുകാലമെങ്കിലും അങ്ങയെ തെറ്റിദ്ധരിക്കേണ്ടി വന്നതില്‍ നിര്‍വ്യാജ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് നടന് ഫേസ്ബുക്കില്‍ കുറിച്ചു
പ്രതികാരദാഹത്താല്‍ അങ്ങയുടെ ആത്മാവില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള വിസ്ഫോടനത്തെത്തുടര്‍ന്ന് ബഹിര്‍ഗമിക്കാന്‍ സാധ്യതയുള്ള കൊറോണല്‍ മാസ് ഇജക്ഷന് മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള ഭൗമ കാന്തിക കൊടുങ്കാറ്റ് ഈ സാമൂഹ്യ ദ്രോഹികളുടെ മേല്‍ മാത്രം പതിക്കുന്നതിന് വേണ്ട നടപടി കൈക്കൊള്ളണം. അങ്ങനെ കേരളക്കരയില്‍, അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്നു വിളിക്കാത്ത നല്ല കമ്മ്യൂണിസ്റ്റുകാരെ ഒഴിവാക്കി കരുണ കാട്ടണമെന്നും വിനീതമായി അപേക്ഷിക്കുന്നുവെന്നും ഷമ്മി തിലകന് കുറിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: