കീവ്: റഷ്യന്‍ വ്യോമസേനയുടെ എംഐ-8 ഹെലികോപ്റ്ററിലെത്തി യുക്രൈയിനൊപ്പം ചേര്‍ന്ന പൈലറ്റിന്റെ പേര് വെളിപ്പെടുത്തി യുക്രൈന്.. മാക്സിം കുസ്മിനൊവ് (28)ആണ്
യുക്രൈന് പക്ഷത്തേക്ക് കൂറുമാറിയത്.
കഴിഞ്ഞ മാസമാണ് കൂറുമാറ്റം ഉണ്ടായതെങ്കിലും പൈലറ്റിന്റെ പേരുവിവരം വെളിപ്പെടുത്തിയിരുന്നില്ല.കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് യുക്രൈന് പ്രതിരോധ രഹസ്യാന്വേഷണ വിഭാഗം മാക്സിം കുസ്മിനൊവിനെ പരിചയപ്പെടുത്തിയത്. മറ്റ് റഷ്യന്‍ സൈനികരും യുക്രൈനോടു ചേരാനും ഇവിടെ ജീവിതസുരക്ഷ ലഭിക്കുമെന്നും അഭിമുഖത്തില്‍ പൈലറ്റ് പറയുന്നു.
ആറു മാസം നീണ്ട രഹസ്യനീക്കങ്ങള്‍ക്ക് ശേഷമാണ് കഴിഞ്ഞ മാസം താന്‍ നിയന്ത്രിച്ചിരുന്ന ഹെലികോപ്റ്ററുമായി യുക്രൈയ്നിലെ വ്യോമ താവളത്തിലെത്തി മാക്സിം കൂറുമാറ്റം പ്രഖ്യാപിച്ചത്. തന്റെ കുടുംബത്തെ അതീവരഹസ്യമായി നേരത്തേ യുക്രൈയ്നിലെത്തിച്ചിരുന്നു.
റഷ്യയുടെ 319-ാം ഹെലികോപ്റ്റര്‍ റെജിമെന്റിന്റെ ക്യാപ്റ്റനായിരുന്നു മാക്സിം. മറ്റു രണ്ട് വ്യോമസേനാംഗങ്ങള്ക്കൊപ്പമാണ് യുക്രൈയ്നിലെത്തിയത്. മറ്റ് രണ്ട് പേര്‍ക്കും കാര്യമെന്തെന്ന് അറിയില്ലായിരുന്നു. കീഴടങ്ങാന്‍ വിസമ്മതിച്ച രണ്ടുപേരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: