ന്യൂയോര്‍ക്ക്: സ്പാനിഷ് താരം കാര്‍ലോസ് അല്‍കാരസും ബെലാറൂസിയന്‍ താരം അരൈന സബലെങ്കയും യുഎസ് ഓപ്പണ്‍ ടെന്നിസില്‍ നാലാം റൗണ്ടിലേക്ക് മുന്നേറി. കരുത്തന് താരങ്ങള്‍ ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് പോരാട്ടത്തില്‍ സ്റ്റാന്‍ വാവ്റിങ്ക ജന്നിക് സിന്നറിനോട് പരാജയപ്പെട്ടു. 16-ാം സീഡ് താരമായി ഇറങ്ങിയ ബ്രിട്ടന്റെ കാമറോണ്‍ നോരീ സീഡില്ലാ താരമായി ഇറങ്ങിയ ഇറ്റലിയുടെ മാറ്റിയോ അര്നാല്ഡിയോട് പരാജയപ്പെട്ടു.
നാല് സെറ്റ് നീണ്ട മത്സരത്തിനൊടുവിലാണ് മൂന്നാം റൗണ്ടില്‍ ഒന്നാം സീഡ് താരം കാര്‍ലോസ് അല്‍കാരസ് ജയിച്ചുകയറിയത്. 26-ാം സീഡ് താരമായ ബ്രിട്ടന്റെ ഡാനിയേല്‍ ഇവാന്‍സ് ആയിരുന്നു എതിരാളി. സ്കോര്‍: 6-2, 6-3, 4-6, 6-3.
ജാന്നിക് സിന്നറും സ്റ്റാന്‍ വാവ്റിങ്കയും ഏറ്റുമുട്ടിയ മൂന്നാം റൗണ്ട് പോരാട്ടവും നാല് റൗണ്ട് നീണ്ടു. കരുത്തന് പോരില്‍ സ്കോര്‍: 6-3, 2-6, 6-4, 6-2നാണ് സിന്നര്‍ സ്വന്തമാക്കിയത്. ബ്രിട്ടീഷ് താരം കാമറോണ്‍ നോരീയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് മാറ്റിയോ അര്നാല്ഡി അട്ടിമറിച്ചത്. സ്കോര്‍: 6-3, 6-4, 6-3.
മറ്റൊരു കരുത്തന് പോരാട്ടത്തില്‍ ബള്‍ഗേറിയന്‍ താരം ഗ്രിഗര്‍ ദിമിത്രോവിനെ ജര്‍മനിയുടെ അലക്സാണ്ടര്‍ സ്വരേവ് കീഴടക്കി പ്രീക്വാര്‍ട്ടറിലെത്തി. രണ്ട് ടൈബ്രേക്കറുകളുള്പ്പെട നാല് സെറ്റ് നീണ്ട ഉജ്ജ്വല പോരാട്ടത്തിനൊടുവിലായിരുന്നു സ്വരേവിന്റെ വിജയം. സ്കോര്‍: 6-7(2), 7-6(8), 6-1, 6-1. മറ്റ് പുരുഷ സിംഗിള്‍സ് മത്സരങ്ങളില്‍ ആേ്രന്ദ റുബ്ലേവ്, ജാക്ക് ഡ്രെയ്പ്പര്‍, അലക്സ് ഡി മിനോര്‍ എന്നിവര്‍ ജയിച്ച് മുന്നേറി.
വനിതാ സിംഗിള്‍സ് മൂന്നാം റൗണ്ടില്‍ തകര്‍പ്പന്‍ ജയത്തോടെയാണ് അരൈന സബലെങ്ക മുന്നേറിയത്. ഫ്രാന്‍സിന്റെ ക്ലാരാ ബുറെലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ക്കുകയായിരുന്നു. സ്കോര്‍: 6-1, 6-1.
കരുത്തന് താരം എലിന സ്വിറ്റോലിനെയെ കീഴടക്കിയാണ് അമേരിക്കന്‍ താരം ജെസിക്ക പെഗ്യൂല പ്രീക്വാര്‍ട്ടറിലെത്തിയത്. ടുണീഷ്യക്കാരി ഒന്‍സ് ജാബിയര്‍ ചെക്ക് റിപ്പബ്ലിക്കിന്റെ മാരീ ബുസ്കോവയെ തോല്‍പ്പിച്ച് മുന്നേറി. സ്കോര്‍:മ 57, 76(5), 63.
എക്കാടെരിനെ ആലക്സാന്ഡ്രോവയെ തോല്‍പ്പിച്ച് മാര്‍കെറ്റ വോന്‍ഡ്രുസോവ പ്രിക്വാര്‍ട്ടറിലെത്തി. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു വോന്‍ഡ്രുസോവയുടെ വിജയം. സ്കോര്‍: 6-2, 6-1.
ഡാരിയ കസാറ്റ്കിന, മാഡിസന്‍ കെയ്സ് ചൈനക്കാരി ഖിന്‍വെന്‍ ഷെങ്, പെയ്ട്ടോന് സ്റ്റിയേണ്‍സ് എന്നിവരും നാലാം റൗണ്ടില്‍ പ്രവേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: