കോട്ടയം: ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശം നല്കി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വരുന്നത് വരെ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കാന്‍ ആണ് നിര്‍ദ്ദേശം. കോട്ടയം ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം ചൂണ്ടിക്കാട്ടി കത്ത് നല്കി.
എന്നാല്‍ കോട്ടയം ജില്ലയില്‍ ഓണക്കിറ്റ് വിതരണം നിര്‍ത്തിവയ്ക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് നേരത്തെ ആവശ്യപ്പെട്ടിരുന്നു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് അദ്ദേഹം ഈ അവശ്യം ഉന്നയിച്ച് കത്തു നല്കി.
പാവങ്ങളുടെ പ്രതീക്ഷകള്‍ തല്ലിക്കെടുത്തരുതെന്നും ഓണം ആഘോഷിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നിരാശയുണ്ടാക്കരുതതെന്നും കിറ്റ് വിതരണത്തിന് അടിയന്തിര അനുമതി നല്‍കണമെന്നും കത്തില്‍ വി ഡി സതീശന് ആവശ്യപ്പെട്ടു. അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഓണക്കിറ്റ് വിതരണം കൃത്യമായി നടക്കുന്നില്ലെന്നും വാര്‍ത്തയുണ്ട. ആവശ്യത്തിന് കിറ്റ് ലഭ്യമല്ലെന്നാണ് അറിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: