ന്യൂദല്‍ഹി: ഇന്ത്യാ വിരുദ്ധ വാര്‍ത്തകള്‍ ചമയ്ക്കാനും ചൈനയ്ക്ക് അനുകൂലമായ വാര്‍ത്തകള്‍ പടച്ചുവിടാനും യുഎസ് കോടീശ്വരന് നെവില്‍ റോയി സിംഘാം വഴി 86 കോടി ചൈനയില്‍ നിന്ന് കൈപ്പറ്റിയ ന്യൂസ് ക്ലിക്കും സിപിഎമ്മും തമ്മിലെ ബന്ധം പുറത്തു വന്നതിനു പിന്നാലെ അന്വേഷണവുമായി എന്‍ഫോഴ്മെന്റ് ഡയറക്റ്ററേറ്റ്.
‘ന്യൂസ് ക്ലിക്ക്’ വാര്‍ത്താ പോര്‍ട്ടലുമായി ബന്ധപ്പെട്ട് വിദേശവ്യവസായി മൊഗള്‍ നെവില്‍ റോയ് സിംഘവുമായി സി.പി.എം. മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് നടത്തിയ ഇ-മെയില്‍ ഇടപാട് ആണ് ഇഡി അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ടാണ് അന്വേഷണം. വെബ്സൈറ്റിന്റെ അക്കൗണ്ടില്‍നിന്ന് സാമൂഹികപ്രവര്‍ത്തക തീസ്ത സെതല്‍വാദിന്റെ കുടുംബത്തിലെ ചിലര്‍ക്കും മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് പരന്‍ജോയ് ഗുഹ ദകുര്ത്ത എന്നിവര്‍ക്കും പണം കൈമാറിയതും ഇഡി അന്വേഷിക്കുനന്നതായി ആണ് റിപ്പോര്‍ട്ട്. മറ്റു ചില ആക്ടിവിസ്റ്റുകളുമായി നടത്തിയ പണമിടപാടും അന്വേഷണ പരിധിയിലുണ്ട്.
ന്യൂസ് ക്ലിക്ക് ഓണ്‍ ലൈന്‍ എഡിറ്റര്‍ ഇന്‍ ചീഫ് പ്രബീര്‍ പുര്‍കായസ്ഥ, സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്, നെവില്‍ റോയി സിംഘാം എന്നിവര്‍ തമ്മിലുള്ള ബന്ധവും ഇവര്‍ തമ്മില്‍ അയച്ചിരുന്ന ഇ മെയിലുകളും ഇഡി അന്വേഷണത്തില്‍ വെളിവായത്.
അതിര്‍ത്തി സംഘര്‍ഷത്തില്‍ ഇന്ത്യയുടെ നടപടികള്‍ ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നു ചൂണ്ടിക്കാട്ടി പ്രകാശ് കാരാട്ട് നെവിലിന് അയച്ച മെയിലുകളാണ് കമ്യൂണിസ്റ്റുകളുടെ രാജ്യവിരുദ്ധ നിലപാട് തുറന്നുകാട്ടുന്ന ഒന്ന്.
കര്‍ഷക സമരം, ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം, അരുണാചല്‍ പ്രദേശിനെ ഭൂപടത്തില്‍ നിന്ന് ചൈന ഒഴിവാക്കിയത് എന്നിവ സംബന്ധിച്ചും കാരാട്ടും നെവിലും പരസ്പരം മെയിലുകള്‍ അയച്ചിരുന്നു. അതിര്‍ത്തി പ്രശ്നങ്ങളെത്തുടര്‍ന്ന് ഇന്ത്യയില്‍ ചൈനാ വിരുദ്ധ വികാരം ശക്തമാണെന്ന് ഒരു മെയിലില്‍ കാരാട്ട്, പറഞ്ഞു. ഇന്ത്യ ചൈനയില്‍ നിന്നുളള ഇറക്കുമതികള്‍ വെട്ടിക്കുറയ്ക്കുന്നതിലെ ആശങ്കയും ഒരു മെയിലിലുണ്ട്. ഇത് ‘നമ്മുടെ രാജ്യത്തെ’ (ചൈന) ബാധിക്കുമെന്നാണ് സന്ദേശത്തില്‍ കാരാട്ട് വ്യക്തമാക്കുന്നത്. ചൈന ഇന്ത്യയില്‍ മൂലധനം നിക്ഷേപിക്കുന്നത് തടയുന്ന കേന്ദ്ര നടപടികളെക്കുറിച്ചുള്ള വേവലാതികളും ഇവര്‍ തമ്മിലുള്ള മെയിലുകളില്‍ കാണാം. നെവില്‍ റോയിയും കാരാട്ടും പരസ്പരം അയച്ച സന്ദേശങ്ങെളല്ലാം, നെവില്‍ പുര്‍കായസ്ഥയ്ക്കും കൈമാറിയിരുന്നു. കേരളത്തിലെ സിപിഎം വിജയങ്ങളെ അഭിനന്ദിച്ച് യുഎസ് കോടീശ്വരന് കാരാട്ടിനയച്ച മെയിലുകളും ഇവയിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: