തിരുവല്ല: പരുമലയില്‍ ഭൂമിക്ക് വന്ദനം വീരര്‍ക്ക് അഭിവാദനം എന്നപേരില്‍ മേരി മാട്ടി മേരി ദേശ് ക്യാമ്പയിന് തുടക്കമായി.
തിരുവല്ല പരുമല തിരുവാര്‍മംഗലം ക്ഷേത്ര കുളം പരിസരത്ത് നടന്ന പരിപാടിയുടെ പത്തനംതിട്ട ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
ഭാരത സര്‍ക്കാര്‍ യുവജനകാര്യ കായിക മന്ത്രാലയം, പത്തനംതിട്ട ജില്ലാ ഭരണകൂടം, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, തദ്ദേശ സ്ഥാപനങ്ങള്‍, നെഹ്റു യുവകേന്ദ്ര പത്തനംതിട്ട എന്നിവയുടെ നേതൃത്വത്തിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.
മന് കി ബാത്ത് പരിപാടിയിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് വേണ്ടി ജീവന് ബലിയര്‍പ്പിച്ച ധീരരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആസാദി കാ അമൃത് മഹോത്സവിന്െ ഭാഗമായി മേരി മാട്ടി മേരാ ദേശ് എന്ന ക്യാമ്പയിന് പ്രഖ്യാപിച്ചത്. ഇതിന്‍െ ഭാഗമായി 30വരെ ദേശീയ തലത്തില്‍ പരിപാടികള്‍ സംഘടിപ്പിക്കും.
ആസം റെജിമെന്‍ില്‍ ജോലിചെയ്യവേ വീരമൃത്യു വരിച്ച രാജ്യം ശൗര്യചക്ര നല്കി ആദരിച്ച പരുമല കിഴക്കെടുത്ത് വീട്ടില്‍ ജോസഫ് ഹെന്റിയുടെ മാതാപിതാക്കളെ ചടങ്ങില്‍ ആദരിച്ചു. കടപ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന് അധ്യക്ഷത വഹിച്ച ചടങ്ങില്‍ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രലേഖ ശിലാഫലക അനാശ്ചാദനം നിര്‍വഹിച്ചു. ക്ഷേത്ര കുളത്തിലെ വെള്ളം മണ്ണ് എന്നിവയും ക്യാമ്പയിന്‍െ ഭാഗമായി ശേഖരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: