ഹരിപ്പാട്: മണ്ണാറശാല വലിയമ്മ ഉമാദേവി അന്തര്‍ജനം സമാധിയായതിനെത്തുടര്‍ന്ന് ചെറിയമ്മയായ സാവിത്രി അന്തര്‍ജന (83)മാണ് ഇനി വലിയമ്മ സ്ഥാനത്തെത്തുന്നത്. ഇല്ലത്തെ തലമൂത്ത കാരണവരായിരുന്ന പരേതനായ സുബ്രഹ്മണ്യന് നമ്പൂതിരിയുടെ വേളിയാണ് സാവിത്രി അന്തര്‍ജനം. കോട്ടയം കാഞ്ഞിരക്കാട്ട് ഇല്ലത്ത് ശങ്കരന് നമ്പൂതിരിയുടെയും ആര്യ അന്തര്‍ജനത്തിന്റെയും രണ്ടാമത്തെ മകളാണ് സാവിത്രി അന്തര്‍ജനം.
മണ്ണാറശാല അമ്മ ഉമാദേവി അന്തര്‍ജനം (94) ഇന്നലെ രാവിലെ 9.30നാണ് സമാധിയായത്. സമാധിയായി. നാഗരാജാവിന്റെ മാതൃസ്ഥാനീയയും മണ്ണാറശാല ശ്രീ നാഗരാജ ക്ഷേത്ര മുഖ്യപൂജാരിണിയുമായിരുന്നു ഉമാദേവി അന്തര്‍ജനം. വാര്‍ധക്യത്തെ തുടര്‍ന്ന് ഇല്ലത്ത് വിശ്രമ ജീവിതത്തിലായിരുന്നു. അമ്മയുടെ ഭൗതികദേഹം നിലവറയില്‍ ചിരഞ്ജീവിയായി വാഴുന്ന സര്‍പ്പ മുത്തച്ഛനെ കാണിച്ച ശേഷം ഇല്ലത്തെ നടുത്തളത്തില്‍ പൊതുദര്‍ശനത്തിനായി കിടത്തി. ആത്മീയ, സാമൂഹ്യ, സാംസ്കാരിക രംഗങ്ങളിലെ നിരവധി പ്രമുഖര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. കോട്ടയം മാങ്ങാനത്ത് ചെമ്പകനല്ലൂര്‍ ഇല്ലത്ത് സുബ്രഹ്മണ്യന് നമ്പൂതിരിയുടെയും രുക്മിണി അന്തര്‍ജനത്തിന്റെയും മൂന്നാമത്തെ മകളായ ഉമാദേവി അന്തര്‍ജനം മണ്ണാറശാല ഇല്ലത്ത് പരേതനായ എം.ജി. നാരായണന് നമ്പൂതിരിയുടെ ഭാര്യയായതോടെയാണ് മണ്ണാറശാല ഇല്ലത്തെ അംഗമായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: