Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍

സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Jun 3, 2023, 04:58 pm IST
in Samskriti

ജ്യോതിഷ ഭൂഷണം

എസ് ശ്രീനിവാസ് അയ്യര്‍

സത്യത്തില്‍ ഒരു ചെറുകുറിപ്പിലൊതുങ്ങില്ല, ആയില്യത്തിന്റെ ആത്മരഹസ്യങ്ങള്‍. സര്‍പ്പച്ചുരുളുപോലെ നിഗൂഢമാണ് ആയില്യത്തെ സംബന്ധിച്ച എല്ലാക്കാര്യങ്ങളും. മന്ദരപര്‍വ്വതത്തെ ചുറ്റിവരിഞ്ഞുകിടക്കുന്ന വാസുകിയെപ്പോലെ കാലത്തിന്റെ അനന്തതയിലേക്ക് നീങ്ങുന്നതുമാണ് ആയില്യവിശേഷങ്ങള്‍.

സര്‍പ്പങ്ങളാണ് ആയില്യത്തിന്റെ ദേവത. ജ്യോതിഷശില്പികളായ പ്രാചീന മഹര്‍ഷിമാര്‍ പ്രകൃതി, പഞ്ചഭൂതങ്ങള്‍ എന്നിവയോട് ഇണങ്ങിപ്പോകുന്ന ജീവിതദര്‍ശനമാണ് നയിച്ചത്. അത് നക്ഷത്രങ്ങളെ സംബന്ധിച്ച കാര്യങ്ങളിലും കാണാനാവും. നക്ഷത്രങ്ങള്‍ക്ക് ദേവത, പഞ്ചഭൂതം, വൃക്ഷം, പക്ഷി, മൃഗം എന്നിവയെല്ലാം അവര്‍ വിന്യസിച്ചുചേര്‍ത്തിട്ടുണ്ട്. അവയെ ‘രക്ഷാവന്ദനാദികള്‍’ ചെയ്തു കൊള്ളണം എന്നിങ്ങനെ നിയമവും കൊണ്ടുവന്നു. ആയില്യത്തിന്റെ ദേവത പ്രകൃതിയിലെ, ഭൂമിയിലെ മനുഷ്യന്റെ ഒരു സഹജീവിതന്നെയാണ്. അങ്ങനെ ഒരു ജീവിയെ മറ്റ് ഇരുപത്തിയാറ് നക്ഷത്രങ്ങളുടേയും ദേവതാസ്ഥാനത്ത് കാണാനുമാവില്ല. ആശ്ലേഷം, ആശ്ലേഷഭം തുടങ്ങിയ വാക്കുകളില്‍ നിന്നാണ് ആയില്യം എന്ന പദം ഉണ്ടായതെന്ന് കരുതപ്പെടുന്നു. എന്നാല്‍ ആ വാക്കുകളുടെ സര്‍പ്പബന്ധം വ്യക്തമല്ല. ആദിശേഷന്‍ എന്ന അനന്തന്റെ പേരുമായിട്ടുള്ള ബന്ധമാവാം ഒരുപക്ഷേ ആയില്യത്തിന് ആശ്ലേഷം എന്ന പേരുണ്ടാവാന്‍ കാരണമെന്ന് വരുമോ? എല്ലാ ഉത്തരവും കിട്ടിക്കഴിഞ്ഞാല്‍ ജീവിതം വിരസമാവില്ലേ? അന്വേഷിച്ചുകൊണ്ടേയിരിക്കാം.

വാല്മീകി രാമായണം രാമന്റെ നക്ഷത്രം പുണര്‍തം, ഭരതന്റെ പൂയം, ശത്രുഘ്‌ന ലക്ഷ്മണന്മാരുടെ ആയില്യം എന്നിങ്ങനെ വ്യക്തമാക്കുന്നുണ്ടല്ലോ. നക്ഷത്രേ ‘അദിതിദൈവത്യേ’ എന്ന് പുണര്‍തത്തെ സൂചിപ്പിക്കുന്നു. ‘പുഷ്യേ ജാതസ്തു ഭരതോ’എന്ന വാക്യം പൂയമാണ് ഭരതന്റെ നക്ഷത്രം എന്ന് പറയുന്നു. ‘സാര്‍പ്പേ ജാതൗ തു സൗമിത്രി’ എന്നിങ്ങനെ ലക്ഷ്മണ ശത്രുഘ്‌നന്മാരുടെ നക്ഷത്രം ആയില്യമെന്ന് വ്യക്തമാക്കുന്നു. (വാല്മീകിരാമായണം, ബാലകാണ്ഡം, പതിനെട്ടാം സര്‍ഗം). പ്രായോഗികബുദ്ധി ആയില്യം നക്ഷത്രക്കാര്‍ക്ക് കൂടുതലായിരിക്കും. ബുധനാണല്ലോ നക്ഷത്രനാഥന്‍. അതിനാല്‍ ബുധന്റെ തെളിഞ്ഞബുദ്ധി ഇവര്‍ക്ക് അവകാശപ്പെടാം. ചന്ദ്രന്‍ കൂറിന്റെ അധിപനാകയാല്‍ വൈകാരികപ്രകൃതം ഏറെയുണ്ടാവും. ‘നിര്‍ഗന്ധകുസുമം’ എന്ന മട്ടില്‍ ജീവിക്കാന്‍ ആയില്യം നാളുകാര്‍ക്കാവില്ല. ചുറ്റുപാടുകളോടും സഹജീവികളോടും കൊണ്ടും കൊടുത്തും ഇണങ്ങിയും പിണങ്ങിയും ഉള്ള ജീവിതമാവും ആയില്യം നാളുകാര്‍ക്ക് നയിക്കേണ്ടിവരിക. ആരോഹണവും അവരോഹണവും നിരന്തരമായി ആവര്‍ത്തിക്കുന്ന ജീവിതമാവും എന്നിങ്ങനെ വരാഹമിഹിരന്‍ തന്നെ വ്യക്തമാക്കിയിട്ടുമുണ്ട്.ആയില്യം നക്ഷത്രജാത, കൂടുതല്‍ ക്ലേശമനുഭവിച്ചേക്കാം എന്ന് നിയമങ്ങളിലുണ്ട്. മറ്റു ചില നാളുകളും കൂട്ടത്തിലുണ്ട്. ദാമ്പത്യക്ലേശവും അക്കൂട്ടത്തില്‍ പറയപ്പെടുന്നുണ്ട്. ജീവിതത്തിന്റെ സമരമുഖത്ത് പടവെട്ടി മുന്നേറേണ്ട സന്ദര്‍ഭങ്ങള്‍ കൂടുതലായേക്കാം. പരുക്കന്‍ഭൂമികളും കാനല്‍ജലവും താണ്ടി മാത്രം ഹരിതതീരത്ത് എത്തുക എന്നതായേക്കാം അനുഭവം.

അസുരഗണം, പുരുഷനക്ഷത്രം, തീക്ഷ്ണനക്ഷത്രം, സംഹാരനക്ഷത്രം എന്നീ വിഭജനങ്ങളിലും ആയില്യം ഉള്‍പ്പെടുന്നുണ്ട്. മൂലം നക്ഷത്രവുമായി വേധമുണ്ട്. തൃക്കേട്ടയും രേവതിയുമാണ് അനുജന്മതാരങ്ങള്‍. ബുധദശയിലാണ് ജനനം എന്ന് സൂചിപ്പിച്ചു. ബുധന്‍, കേതു, ശുക്രന്‍, ആദിത്യന്‍, ചന്ദ്രന്‍, ചൊവ്വ, രാഹു, വ്യാഴം, ശനി എന്നിങ്ങനെയാണ് ദശകളുടെ ക്രമം.

Tags: മണ്ണാറശാല നാഗരാജ ക്ഷേത്രംആയില്യം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സാവിത്രി അന്തര്‍ജനം മണ്ണാറശാല വലിയമ്മ

Kerala

മണ്ണാറശാല അമ്മ ഉമാദേവി അന്തർജനം അന്തരിച്ചു

Kerala

മണ്ണാറശ്ശാല ആയില്യ മഹോത്സവം: നാളെ മഹാദീപക്കാഴ്ചയും ശ്രീനാഗരാജപുരസ്‌കാര സമ്മേളനവും

Kerala

മണ്ണാറശാലയില്‍ പുണര്‍തം, പൂയം, ആയില്യം മഹോത്സവം നവംബര്‍ 14 മുതല്‍; ആദ്യദിനം നാഗരാജ പുരസ്‌കാരദാന സമ്മേളനം സംഘടിപ്പിക്കും

മണ്ണാറശാല ശ്രീനാഗരാജക്ഷേത്രം
Alappuzha

മണ്ണാറശാലയില്‍ ആയില്യം 30ന്

പുതിയ വാര്‍ത്തകള്‍

വഖഫ് ബോർഡ് പുനഃസംഘടന: രണ്ട് അമുസ്‌ലിം പ്രതിനിധികളെ നിയമിക്കാമെന്ന് സർക്കാർ ഹൈക്കോടതിയിൽ

ഇന്ത്യയിലെ പാറ്റ പ്രതിഷേധങ്ങൾ പാകിസ്ഥാൻ രാവും പകലും റിപ്പോർട്ട് ചെയ്യുന്നു , പക്ഷേ പാക് അധീന കശ്മീരിൽ എന്തുകൊണ്ടാണ് നിശബ്ദത?

അക്രമം: അര്‍ജന്റീന ടീമിനെതിരെ അന്വേഷണം

പ്രേതബാധ ഒഴിപ്പിക്കാമെന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു; മലപ്പുറം സ്വദേശി സിറാജ് പിടിയിൽ

ഓസ്‌ട്രേലിയക്ക് പിന്നാലെ ഫ്രാന്‍സും;15 വയസ്സിൽ താഴെയുള്ളവർക്ക് സോഷ്യൽ മീഡിയ വിലക്ക്

New Delhi, Aug 8 (ANI): Union Parliamentary Affairs Minister Kiren Rijiju speaks in the Lok Sabha during the Monsoon Session of Parliament, in New Delhi on Thursday. (ANI Photo/SansadTV)

സഭയിൽ ചർച്ചയ്‌ക്ക് തയാറായി സർക്കാർ; നിസ്സഹകരിച്ച് പ്രതിപക്ഷം

‘പണത്തിനു മീതെ പരുന്തും പറക്കില്ല’; നിതിൻ രാജ് കേസിൽ പോലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

സമയം പാഴാക്കരുത് , ഞങ്ങൾക്ക് വീഡിയോകളൊന്നും കാണാൻ താൽപ്പര്യമില്ല ; പാറ്റകൾക്ക് തിരിച്ചടി നൽകി സുപ്രീം കോടതി ; അടിയന്തരമായി വാദം കേൾക്കാൻ പറ്റില്ല

വിദ്യാർത്ഥികളുടെ നേരെ പെല്ലറ്റ് തോക്കുകൾ പ്രയോഗിച്ചെന്നത് വ്യാജം; പ്രതിഷേധത്തിനിടയിൽ പാറ്റകൾ കുത്തിത്തിരിപ്പും നുണകളും പ്രചരണമാക്കുന്നു

അരുവിക്കരയിലെ ബലിമണ്ഡപങ്ങള്‍ കാടുമൂടിയ നിലയില്‍

വാവുബലിക്ക് ഒരുമാസം മാത്രം ബാക്കി; അധികൃതര്‍ മൗനത്തില്‍ ശാപമോക്ഷം കാത്ത് അരുവിക്കര ബലിമണ്ഡപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.