ന്യൂദല്‍ഹി: ജനാധിപത്യം സ്ഥാപിക്കപ്പെട്ടതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് 2019ല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷമുള്ള ജമ്മു കശ്മീരെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ച് നാല് പതിറ്റാണ്ടിലേറെയായിട്ടും രാജ്യത്തെ പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടന്നിട്ടില്ലെന്ന് കോണ്‍ഗ്രസിനെ പരിഹസിച്ച് പ്രധാനമന്ത്രി പറഞ്ഞു. ഹരിയാനയില്‍ നടന്ന രണ്ട് ദിവസത്തെ പ്രാദേശിക പഞ്ചായത്തി രാജ് കൗണ്‍സിലിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.
സ്വാതന്ത്ര്യത്തിന് ശേഷം നാല് പതിറ്റാണ്ടുകളായി ഗ്രാമങ്ങളില്‍ പഞ്ചായത്ത് രാജ് സംവിധാനം നടപ്പിലാക്കേണ്ടത് എത്രത്തോളം ആവശ്യമാണെന്ന് കോണ്‍ഗ്രസിന് മനസ്സിലായിട്ടില്ല. ഇതിനുശേഷം രൂപീകരിച്ച ജില്ലാ പഞ്ചായത്ത് സംവിധാനം കോണ്‍ഗ്രസ് ഭരണകാലത്ത് സ്വന്തം വിധിക്ക് വിട്ടുകൊടുത്തു. കോണ്‍ഗ്രസ് ഭരണകാലത്ത് പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്താന്‍ മൂര്‍ത്തമായ ശ്രമങ്ങളൊന്നും ഉണ്ടായില്ല. പരമാവധി പ്രവര്‍ത്തനങ്ങള്‍ കണക്കുകളിലും രേഖകളിലും ഒതുങ്ങി. ഏറ്റവും വലിയ ഉദാഹരണമാണ് ജമ്മു കശ്മീര്‍.
2019ല്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ആദ്യമായി ഗ്രാമപഞ്ചായത്ത്, ജില്ലാതല തിരഞ്ഞെടുപ്പുകള്‍ നടന്നു, അതില്‍ 33,000ത്തിലധികം പ്രാദേശിക ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടു. അവിടെ ആദ്യമായി ജനാധിപത്യം തറനിരപ്പില്‍ സ്ഥാപിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. 2014ന് ശേഷം പഞ്ചായത്തീരാജ്, പ്രാദേശിക സ്വരാജ് എന്നിവ ശക്തിപ്പെടുത്താന്‍ ബിജെപി സര്‍ക്കാര്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ടെന്നും പഞ്ചായത്തീരാജ് സ്ഥാപനങ്ങള്‍ക്കായി രണ്ട് ലക്ഷം കോടിയിലധികം രൂപ കഴിഞ്ഞ സര്‍ക്കാരിന് മൂന്ന് തവണയായി അനുവദിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
പഞ്ചായത്തീരാജ് സംവിധാനത്തിന്റെ നേട്ടങ്ങള്‍ സമൂഹത്തിന്റെ അവസാന നിരയില്‍ നില്ക്കുന്ന അവസാന വ്യക്തിയിലേക്കും എത്തിക്കാന്‍ പ്രധാനമന്ത്രി പാര്‍ട്ടി പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു. ബിജെപിയുടെ പ്രതിനിധി എന്ന നിലയില്‍, പഞ്ചായത്തീരാജ് സംവിധാനത്തിന്റെ പ്രയോജനങ്ങള്‍ സമൂഹത്തിന്റെ അവസാന നിരയില്‍ നില്ക്കുന്ന അവസാനത്തെ ആളിലേക്കും എത്തിക്കണം. നിങ്ങളുടെ പ്രദേശത്തെ ഏതെങ്കിലും ചെറിയ സ്ഥലത്ത് പോയി താമസിക്കണമെന്ന് ഞാന്‍ എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. ആഴ്ചയില്‍ രണ്ടു രാത്രി അവിടെയുള്ള ആളുകളോടൊപ്പം ഇരിക്കുകയെന്നും അദേഹം നിര്‍ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: