ടി. സതീശന്
കൊച്ചി മഹാനഗരത്തിലെ ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനായ വാസുദേവപ്രഭു (87)വിന്റെ മരണം അദ്ദേഹത്തെ അടുത്തറിയുന്നവരില്‍ വലിയ വേദന സൃഷ്ടിക്കുന്നതാണ്. മൈസൂരില്‍ മകന്റെ വീട്ടില്‍ ഇന്നലെ അതിരാവിലെയായിരുന്നു ദേഹവിയോഗം. പ്രഭുസാറിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ മനസ്സില്‍ നിറയുന്നു. അദ്ദേഹത്തെ പരിചയപ്പെട്ടിട്ടു രണ്ടു പതിറ്റാണ്ടായി. സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ ശാസ്ത്രജ്ഞന് ആയിരുന്നതിനാല്‍ അദ്ദേഹം രാജ്യത്തിന്റെ പലയിടങ്ങളിലും ജോലി ചെയ്തിരുന്നു. അതിനാല്‍, ധാരാളം കേട്ടിട്ടുണ്ടെങ്കിലും പരിചപ്പെടാന്‍ വൈകി.
യശ:ശരീരനായ ഭാസ്ക്കര്‍റാവുജിയുടെ വേര്‍പ്പാടിനു ശേഷം അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്താനുള്ള സ്മാരകസമിതി രൂപീരിക്കുന്നതിനെ കുറിച്ചാലോചിക്കാന്‍ വേണ്ടി കെ.ജി. വേണുവേട്ടനും എ.ആര്. മോഹന്‍ചേട്ടനും ഒന്നിച്ചു വീട്ടില്‍ ചെന്നപ്പോഴാണ് ആദ്യ പരിചയം. പിന്നീട് അതുവളര്‍ന്ന് സൗഹൃദമായി. ഏര്‍ണാകുളത്ത് ടി.ഡി. പ്രദേശത്ത് മാത്രം ഉണ്ടായിരുന്ന സംഘ പ്രവര്‍ത്തനത്തെ ‘റെയില്‍വേ പാളത്തിന് കിഴക്കോട്ട്’ കൊണ്ടുപോയത് പ്രഭുസാര്‍ ആണെന്ന് പഴകാല സ്വയംസേവകര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അദ്ദേഹം പ്രവര്‍ത്തനം തുടങ്ങിയത് സ്വദേശമായ മട്ടാഞ്ചേരിയിലായിരുന്നു. കൊച്ചിയില്‍ സംഘ ശാഖാ പ്രവര്‍ത്തനം തുടങ്ങിയത് മട്ടാഞ്ചേരിയിലാണെല്ലോ. അപ്പോള്‍ അത് വൈകിയ നാല്പ്പതുകളിലോ അമ്പതുകളുടെ തുടക്കത്തിലോ ആയിരിക്കണം. ആ കാലത്ത് മട്ടാഞ്ചേരിയില്‍ പരമ പൂജനീയ ഗുരുജി പങ്കെടുത്ത പരിപാടിയില്‍ സംഘ പ്രാര്‍ഥന ആലപിക്കാന്‍ പ്രഭു സാര്‍ നിയുക്തനായി എന്നു കേട്ടിട്ടുണ്ട്.
സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റിയൂറ്റ് ഓഫ് ഫിഷറീസ് ടെക്നോളജിയില്‍ നിന്ന് പ്രിന്‍സിപ്പല്‍ സൈന്റിസ്റ്റായി റിട്ടയര്‍ ആയതിനുശേഷം അദ്ദേഹം ഏറണാകുളത്ത് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ യൂണിറ്റ് പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാരതീയ വിചാര കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിലും അദ്ദേഹം സജീവമായിരുന്നു. അങ്ങിനെ, സംഘത്തിന് സ്വീകാര്യത ലവലേശം ഇല്ലാതിരുന്ന കാലത്തും പിന്നീട് അംഗീകാരം ഉണ്ടായ കാലത്തും അദ്ദേഹം സ്ഥിതപ്രജ്ഞനെ പോലെ നിലകൊണ്ടു. കുറച്ചു വര്‍ഷങ്ങളായി പ്രഭുസാറും പത്നി ശ്രീമതി സരസ്വതിയും (റിട്ട്. എഫ്എസിറ്റി) മൈസൂരില്‍ ജോലി ചെയ്യുന്ന മകന് ഡോ. സോമനാഥിനും കുടുംബത്തിനുമൊത്തായിരുന്നു താമസം. അവിടെ വെച്ചായിരുന്നു മൃത്യു അദ്ദേഹത്തെ കവര്‍ന്നെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: