കറാച്ചി: തെക്കന്‍ പാകിസ്ഥാനില്‍ ട്രെയിന്‍ പാളം തെറ്റി, അപകടത്തില്‍ മുപ്പതിലേറെ മരണം. അമ്പതിലധികം പേര്‍ക്ക് പരിക്കേറ്റു. തെക്കന്‍ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായില്‍ സഹാറ റെയില്‍വേ സ്റ്റേഷന് സമീപമാണ് അപകടം. കറാച്ചിയില്‍ നിന്ന് അബോട്ടാബാദിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസാണ് അപകടത്തില്‍പെട്ടത്.
എട്ട് കോച്ചുകള്‍ പാളം തെറ്റി. അപകടത്തില്‍ പരിക്കേറ്റവരെ നവാബ്ഷായിലെ പീപ്പിള്‍സ് മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി. പാളം തെറ്റിയതിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥര്‍ പറയുന്നത്. പഴയ രീതിയിലുള്ള റെയില്‍വേ സംവിധാനമാണ് പാകിസ്ഥാനില്‍ അടിക്കടിയുണ്ടാവുന്ന ട്രെയിന്‍ അപകടങ്ങള്‍ക്ക് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.
2021ല്‍ സിന്ധിലെ ദഹാര്ക്കിക്ക് സമീപം രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 65 പേര് മരിക്കുകയും 150പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2019 ഒക്ടോബറില്‍ തേസ്ഗാം എക്സ്പ്രസില്‍ തീപ്പിടിത്തമുണ്ടായി 75 പേര് വെന്തുമരിച്ചു. 2005ല്‍ ഘോട്കിയില്‍ രണ്ട് ട്രെയിനുകള്‍ കൂട്ടിയിടിച്ച് 100 പേര് കൊല്ലപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: