എന്‍ ഹരി
(ബിജെപി മേഖലാ അധ്യക്ഷന്‍)
ഏറെ വിഷമത്തോടും പ്രതിഷേധത്തോടും പറയട്ടെ കേരളത്തില്‍ മറ്റൊരു അമീറുള്‍ കൂടി ജനിച്ചിരിക്കുന്നു”
കേരളം ദൈവത്തിന്റെ സ്വന്തം നാടെന്ന് മാറിമാറി വരുന്ന സര്‍ക്കാര്‍ കൊട്ടിഘോഷിക്കുമ്പോഴും സ്ത്രീകള്‍ക്കും പെണ്‍കുഞ്ഞുങ്ങള്‍ക്കും സുരക്ഷയില്ലാത്ത നാടായി നമ്മുടെ കേരളം മാറുകയാണ്.ആലുവയില്‍ ക്രൂരമായി കൊലചെയ്യപ്പെട്ട കുഞ്ഞിന്റെ മുഖം കേരളത്തിലെ ആയിരക്കണക്കിന് അച്ഛനമ്മമാരുടെ ഹൃദയത്തില്‍ ഉണ്ടാക്കിയ മുറിവും വേദനയും നമുക്ക് ഓരോരുത്തര്‍ക്കും മനസിലാകും.
നൊന്ത് നീറി കരയുന്ന മാതാവിന്റെ മുഖം മലയാളികള്‍ക്ക് ആദ്യകാഴ്ചയല്ല. വാളയാറില്‍ അതി ക്രൂരമായി പീഡിപ്പിച്ചു കൊലചെയ്യപ്പെട്ട പെണ്‍കുഞ്ഞുങ്ങളുടെ ‘അമ്മ നീതിക്കുവേണ്ടി നീതി യാത്ര നടത്തി മുഖ്യമന്ത്രിയുടെ കാലുപിടിക്കുന്ന കാഴ്ച കേരളം തലകുനിച്ചു കണ്ടുനിന്നതാണ് ഇന്നും അവര്‍ക്ക് നീതി ലഭിച്ചിട്ടില്ല.
പീഡിപ്പിച്ചു കൊന്നവനെ തൂക്കിക്കൊല്ലരുതെന്നു വാദിച്ച ത്വാതിക ആചാര്യന് എം എ ബേബിയും. വഴിയോര വ്യഭിചാര ചുംബന സമരത്തിന് പരസ്യ പിന്തുണ നല്കിയ എംപി രാജേഷും പീഡിപ്പിച്ചത് ആരെന്ന് അറിഞ്ഞിട്ടും നടപടി എടുക്കാതിരുന്ന അച്യുതാനന്ദനുമൊക്കെ ഇപ്പോഴും സംസ്ഥാന ഭരണത്തിന് കീഴില്‍ അധികാരത്തിന്റെ ലഹരി നുണഞ്ഞിരിക്കുമ്പോള്‍ ഇവിടെ കൊല ചെയ്യപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് നീതി കാതങ്ങള്‍ക്കപ്പുറമാണ്.
സാക്ഷര കേരളത്തെ ഞെട്ടിച്ച് കഴിഞ്ഞ ദിവസം തലസ്ഥാനത്ത് ക്രൂര പീഡനത്തിനിരയായി’ നഗ്നയായി, പൊതുനിരത്തിലൂടെ ജീവനും മാനവും കയ്യില്‍ പിടിച്ച് ഓടി ജനങ്ങളുടെ ഇടയിലേക്ക് ചെന്ന പെണ്‍കുട്ടിയെയും ഇടതുപക്ഷ ഭരണകൂടമോ സാംസ്കാരിക നായകരോ കണ്ടില്ല. പ്രതികരിച്ചാല്‍ ഒരുപക്ഷേ കിട്ടിയേക്കാവുന്ന അപ്പക്കഷ്ണം കിട്ടില്ല എന്നത് കൊണ്ടാവാം.
റോഹിങ്ക്യന്‍ കലാപകാരികളും ബംഗ്ലാദേശികളും നുഴഞ്ഞുകയറി കലുഷിതമാക്കുന്ന ആസാമും മണിപ്പൂരും പോലെത്തന്നെ കേരളവും മാറുകയാണ്.മാവോയിസ്റ്റുകളും നക്സലുകളും നിരോധിത തീവ്രവാദ പ്രസ്ഥാനങ്ങളിലെ ക്രിമിനലുകളും രാജ്യത്ത് സുരക്ഷിത താവളം തേടുന്നത് കേരളത്തിലാണ്.
അതിഥിതൊഴിലാളികള്‍ എന്ന് ഓമനപ്പേരിട്ട് അരിയും പയറും പാലും കൊടുത്ത് ഐഡന്ററ്റി പോലും വെളിപ്പെടുത്താത്ത തീവ്രവാദികള്‍ക്ക് സംരക്ഷണ മൊരുക്കാന്‍ ഇവിടെ സിപിഎമ്മും കോണ്‍ഗ്രസും മത്സരിക്കുന്ന കാഴ്ചയാണ് കണുന്നത്.
ട്രയിനില്‍ തീവെച്ച അഥിതിയെക്കുറിച്ച് അതിനെക്കുറിച്ച് പ്രതികരിക്കുകപോലും പോലും ചെയ്യാത്ത ഇടതു വലത് മുന്നണികള്‍ ബിജെപിക്കെതിരായി പ്രതികരിക്കാന്‍ ഉത്തരേന്ത്യയിലേക്ക് കണ്ണുംനട്ട് ഇരിക്കുകയാണ്.
സംസ്ഥാന ആഭ്യന്തര വകുപ്പ് സമ്പൂര്‍ണ്ണ പരാജയമാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ണും കാതും ഉണര്‍ന്ന് പ്രവര്‍ത്തിക്കുന്നതുകൊണ്ട് മലയാളികള്‍ ഇപ്പോഴും സുരക്ഷിതരായി ഇവിടെ കഴിയുന്നു.ആലുവയില്‍ കൊലചെയ്യപ്പെട്ട അഞ്ചുവയസുകാരിയുടെ മരണത്തോട് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചെന്ന് പ്രതികരിച്ച മന്ത്രി പി രാജീവ്
ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേട് മറയ്ക്കാന്‍ ശ്രമിക്കുകയാണ്.പി രാജീവ് മരണപ്പെട്ട കുഞ്ഞിന്റെ കുടുംബത്തോടും കേരള സമൂഹത്തോടും മാപ്പ് പറയണം.ഇനി ഒരു അമീറോ അസഫാക്കോ ഉണ്ടാകുന്നതിന് മുന്‍പ് ശക്തമായ നടപടി എടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം മരണപ്പെട്ട കുഞ്ഞിന്റെ കുടുംബത്തിന് നീതി ഉറപ്പാക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: