ഷാജന് സി. മാത്യു
കൊച്ചി: ഒരു മതിലിനപ്പുറവും ഇപ്പുറവും എംജി സര്‍വകലാശാലയിലെ രണ്ട് എയ്ഡഡ് കോളജ്. രണ്ടും ഒരേ മാനേജ്മെന്റിന്റേത്. രണ്ടിടത്തുംകൂടി ബിഎസ്സി കെമിസ്ട്രിക്ക് 120 സീറ്റുണ്ട്. എംജി സര്‍വകലാശാലയിലെ മൂന്നാം അലോട്മെന്റും പൂര്‍ത്തിയായപ്പോള്‍ ഈ രണ്ട് കോളജിലുമായി കെമിസ്ട്രിക്ക് ചേര്‍ന്നിരിക്കുന്നത് വെറും 20 പേര്! അതായത് ആകെ സീറ്റിന്റെ ആറിലൊന്നു മാത്രം. രണ്ട് കോളജിലെയും കുട്ടികളെ ഏതെങ്കിലും ഒരു ക്ളാസിലേക്കു മാറ്റിയാല്‍ ഒരു ഡിപ്പാര്‍മെന്റ് ഒഴിവാക്കാം. വര്‍ഷംതോറും അധ്യാപകരുടെയും അനധ്യാപകരുടെയും ശമ്പളത്തിനും, ലാബുകളുടെ നടത്തിപ്പിനുമുള്ള കോടികളുടെ ദുര്‍വ്യയം ഒഴിവാക്കാം.
ഇതേ കോളജുകളിലെ ബോട്ടണിയുടെ ആകെ സീറ്റ് 84. ഈ വര്‍ഷം രണ്ടിടത്തുമായി ചേര്‍ന്നിരിക്കുന്നത് വെറും 21 പേര്! ഈ ഡിപ്പാര്‍ട്മെന്റുകളില്‍ ഏതെങ്കിലുമൊന്ന് ഒരു പ്രയാസവുമില്ലാതെ മതിയാക്കാം. സുവോളജിയുടെ നിലയും വ്യത്യസ്തമല്ല. രണ്ടിടത്തെയും ആകെ സീറ്റിന്റെ 35 ശതമാനം അഡ്മിഷനേ നടന്നിട്ടുള്ളൂ. ഈ വിഷയത്തിനും ഏതെങ്കിലും ഒരു ബാച്ച് മാത്രം നിലനിര്‍ത്തിയാല്‍ മതി.
ഇനി മീനച്ചിലാറിന്റെ സമീപത്തേക്കു വരാം. ഇവിടെ ഒരു വഴിയുടെ ഇരുവശവുമായി ഒരേ മാനേജ്മെന്റിന്റെ രണ്ട് കോളജ്. രണ്ടിടത്തുമായി ബോട്ടണിക്ക് 100 സീറ്റ്. ചേര്‍ന്നിരിക്കുന്നത് 47 പേര്. ഈ രണ്ട് കോളജിലുമായി സുവോളജിക്ക് സീറ്റ് 100. ചേര്‍ന്നിരിക്കുന്നത് 50 കുട്ടികള്‍. കുട്ടികളെ ഒരു വഴിക്ക് അപ്പുറത്തേക്കു മാറ്റി ഇരുത്തിയാല്‍ ഇവിടെയും ലാഭം കോടികള്‍!
ഇനി കോട്ടയം ജില്ലയുടെ മറ്റൊരു ഭാഗത്തേക്കു പോകാം. ഒരേ റൂട്ടില്‍ രണ്ടു കിലോ മീറ്റര്‍ അകലത്തിലുള്ള രണ്ട് കോളജ്. രണ്ടിടത്തുമായി മാത്തമാറ്റിക്സിന് 120 സീറ്റ്. ചേര്‍ന്നിരിക്കുന്നത് വെറും 26 കുട്ടികള്‍. ഇവരോട് മൂന്ന് സ്റ്റോപ്പ് മാറി ബസിറങ്ങാന്‍ പറഞ്ഞാല്‍ ഒരിടത്തെ ഡിപ്പാര്‍ട്മെന്റ് ഒഴിവാക്കാം.
കോട്ടയം നഗരത്തില്‍ മീറ്ററുകളുടെ വ്യത്യാസത്തിലിരിക്കുന്ന രണ്ട് കോളജ്. രണ്ടിടത്തുമായി ഫിസിക്സിന് 80 സീറ്റ്. ചേര്‍ന്നിരിക്കുന്നത് 32 പേര് മാത്രം. ഇവിടെയും ഏതങ്കിലും ഒരു കോളജിലെ ഡിപ്പാര്‍ട്മെന്റ് നിലനിര്‍ത്തിയാല്‍ ഖജനാവിന് ലാഭം കോടികള്‍.
ഇത് ഏതാനും ഉദാഹരണങ്ങള്‍ മാത്രമാണ്. കടുത്ത വിദ്യാര്‍ഥിക്ഷാമം അനുഭവിക്കുന്ന എംജി സര്‍വകലാശാലയില്‍ മുഖത്തോടു മുഖവും ഒര മതിനലിനപ്പുറവുമിപ്പുറവുമൊക്കെ ഇരിക്കുന്ന കോളജുകള്‍ മാത്രമല്ല, എതാനും കിലോ മീറ്ററുകള്ക്കുള്ളില്ത്തന്നെയുള്ള ഡിപ്പാര്‍ട്മെന്റുകളെ പുന:ക്രമീകരിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവന്നു കണക്കുകള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: