തിരുവനന്തപുരം: പട്ടികജാതി, പട്ടികജാതി വര്‍ഗ്ഗ വിദ്യാര്‍ത്ഥികളോട് സംസ്ഥാന സര്‍ക്കാര്‍ ക്രൂരമായ വഞ്ചനയാണ് കാട്ടുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. സുധീര്‍. സ്വാശ്രയ കോളജുകളില്‍ പഠിക്കുന്ന എസ്സി, എസ്ടി വിദ്യാര്‍ത്ഥികളുടെ മുഴുവന്‍ ഫീസും നല്‍കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്.
കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ ഈ തുക നല്‍കാത്തത് വിദ്യാര്‍ത്ഥികളുടെ പഠനത്തെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഇത് ദളിത് സമൂഹത്തോട് കാട്ടുന്ന കൊലച്ചതിയാണ്. വിദ്യാര്‍ത്ഥികളുടെ ഭരണഘടനപരമായ അവകാശത്തെ സര്‍ക്കാര്‍ ലംഘിക്കുകയാണ്. ഫീസടക്കാത്തതിനാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് കോളജുകള്‍ ഹാജര്‍ നല്‍കുന്നില്ല. ഹാജരില്ലെങ്കില്‍ പരീക്ഷയെഴുതാന്‍ കഴിയില്ല. ഇത്തരത്തില്‍ വിദ്യാര്‍ത്ഥികള്‍ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. എന്ത് കൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഫീസടക്കാത്തത് എന്ന് വ്യക്തമാക്കണം. അതിനു വേണ്ടി വകയിരുത്തിയ പണം എന്തിനാണ് വകമാറ്റി ചെലവഴിച്ചത്. കോടിക്കണക്കിന് രൂപയാണ് സര്‍ക്കാര്‍ കോളജുകള്‍ക്ക് നല്‍കാനുള്ളത്. അടിയന്തരമായി വിദ്യാര്‍ത്ഥികളുടെ ഫീസ് മുഴുവന്‍ അടയ്ക്കാന്‍ സര്‍ക്കാര്‍ തയാറാകണം. ഒബിസി, ഒഇസി വിദ്യാര്‍ത്ഥികളുടെ ഫീസും കഴിഞ്ഞ മൂന്നു വര്‍ഷമായി സര്‍ക്കാര്‍ നല്‍കുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികളുടെ ഫീസ് അടക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് ബിജെപി നേതൃത്വം കൊടുക്കുമെന്നും പി. സുധീര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: