ഝാബുവ (മധ്യപ്രദേശ്): മതപരിവര്‍ത്തനത്തിനെതിരെ ഗോത്രവര്‍ഗസംസ്കൃതി എന്ന ആഹ്വാനവുമായി ഝാബുവയില്‍ പതിനായിരങ്ങള്‍ പങ്കെടുത്ത ‘കന്‍വാര്‍യാത്ര.’ ഝാബുവയിലെ ഗോത്രവര്‍ഗക്കാരുടെ ആരാധനാലയമായ ദേവ്ജിരിയില്‍ നിന്ന് കലശങ്ങളില്‍ സ്വീകരിച്ച തീര്‍ത്ഥജലവുമായാണ് സ്വധര്‍മ്മം സ്വരാജ്യം എന്ന മുദ്രാവാക്യങ്ങളുയര്‍ത്തി സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ യാത്രയില്‍ അണിനിരന്നത്.ഝാബുവ ബസ് ബേ മൈതാനത്ത് ചേര്‍ന്ന മഹാസമ്മേളനത്തില്‍ സംന്യാസിമാരും ഹിന്ദുസംഘടനാനേതാക്കളും പങ്കെടുത്തു. രാഷ്ട്രത്തിനെതിരായ മതപരിവര്‍ത്തനശക്തികളുടെ ഗൂഢാലോചനയെ കരുതിയിരിക്കണമെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി. കോരിച്ചൊരിയുന്ന മഴയെ കൂസാതെയാണ് ഝാബുവയിലും സമീപത്തെ വനവാസി ഗ്രാമങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ ആവേശപൂര്‍വം പരിപാടിയില്‍ പങ്കെടുത്തത്.
ഇരുപത് കൊല്ലം മുമ്പാണ് ഝാബുവയില്‍ ഖൂംസിങ് മഹാരാജ് മതപരിവര്‍ത്തനത്തിനെതിരെ സ്വധര്മ്മശക്തി എന്ന മുദ്രാവാക്യമുയര്‍ത്തി കന്‍വാര്‍ യാത്രയ്ക്ക് തുടക്കമിട്ടത്. ധര്‍മ്മത്തിലൂന്നി ഗോത്രവര്‍ഗജനതയുടെ ഐക്യം എന്ന ലക്ഷ്യമാണ് യാത്രയിലൂടെ ലക്ഷ്യമിടുന്നത്. പരിപാടികളില്‍ പങ്കെടുത്ത് മടങ്ങുന്ന ജനങ്ങള്‍ ദേവ്ജിരി ക്ഷേത്രത്തിലെ പവിത്രതീര്ത്ഥം സ്വന്തം വീടുകളില്‍ ശിവലിംഗത്തില്‍ അഭിഷേകം ചെയ്താണ് കന്‍വാര്‍ യാത്ര പൂര്‍ത്തിയാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: