തിരുവനന്തപുരം: കേരളത്തില്‍ ഭരണ തുടര്‍ച്ച കിട്ടിയ സി പി എം ഇപ്പോഴും മോര്‍ച്ചറി രാഷ്ട്രീയത്തില്‍ നിന്ന് മുക്തമായിട്ടില്ലന്നത് ജുപ്സാവഹമാണെന്ന ബിജപി ഉപാധ്യക്ഷന്‍ അഡ്വ ബി ഗോപാലകൃഷ്ണന്. യുവമോര്‍ച്ചക്കാരെ മോര്‍ച്ചറി യില്‍ കയറ്റും മുന്‍പ് സ്വന്തം പാര്‍ട്ടിക്കാരുടെ എണ്ണം മോര്‍ച്ചറിയില്‍ പോയി തിട്ടപ്പെടുത്തേണ്ടിവരുന്ന ഗതികേട് പി ജയരാജിന് ഉണ്ടാകാതിരിക്കുന്നതാണ് നല്ലത്.
കേരള രാഷ്ട്രീയത്തില്‍ ജയരാജനെ മോര്‍ച്ചറിയിലാക്കിയത് സിപിഎം ആണ്. ആദ്യം സിപിഎമ്മിന്റെ മോര്‍ച്ചറി യില്‍ നിന്ന് വെളിയില്‍ വന്നിട്ട് പോരെ വീരവാദം. കണ്ണൂര്‍ രാഷ്ട്രീയത്തിലെ കമ്മ്യൂണിസ്റ്റ് വടം വലിയില്‍ പാര്‍ട്ടിയും അണികളും നഷ്ടപ്പെട്ട ജയരാജന് അക്രമ രാഷ്ട്രീയത്തിന്റെ പഴയ പല്ലവി ആവര്‍ത്തിക്കുന്നത് ആളെ കൂട്ടി പിണറായിയെ പേടിപ്പിക്കാനാണ്.
പി.ജയരാജന് മാന്യന് ആയിരുന്നങ്കില്‍ ആദ്യം ഷംസിറിനോട് മാപ്പ് പറയാന്‍ പറഞ്ഞേനെ. ഹിന്ദു ദേവിദേവന്മാരെ അപലപിച്ച ഷംസിറിനെയും മാര്‍ക്സിസ്റ്റ് പാര്‍ട്ടിയേയും കേരളത്തിലെ ഹിന്ദുക്കള്‍ താമസിയാതെ മോര്‍ച്ചറിയിലാക്കും. ലോകം മുഴുവന്‍ മോര്‍ച്ചറിയിലായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കേരളത്തില്‍ മോര്‍ച്ചറിയില്‍ കയറാന്‍ അധിക കാലതാമസമുണ്ടാകില്ല ഗോപാലകൃഷ്ണന് പറഞ്ഞു
പ്രതികരിക്കാൻ ഇവിടെ എഴുതുക: