ഇരവിപേരൂര്‍: പഞ്ചായത്തില്‍ തൊഴിലുറപ്പ് തൊഴിലാളികളില്‍ നിന്ന് നിര്‍ബന്ധിത പണപ്പിരിവ് നടത്തിയതായി പരാതി. എന്‍.ആര്.ഇ.ജി. (സി.ഐ.ടി.യു.) യൂണിയന് പ്രവര്‍ത്തന സമ്മേളനത്തിനാണ് നൂറുരൂപ വീതം പിരിവ് നടത്തിയത്. പഞ്ചായത്ത് അധികൃതരുടെ അറിവോടെയാണ് പണപ്പിരിവ്. സിപിഎം പ്രാദേശിക പരിപാടികള്‍ അടക്കം ഈ ഫണ്ട് ഉപയോഗിച്ചാണ് നടത്തപ്പെടുന്നത്. വിഷയം അറിഞ്ഞിട്ടും ജില്ലാ ഭരണകൂടവും അനങ്ങുന്നില്ല. ഇക്കാര്യത്തിനായി പഞ്ചായത്ത് പ്രസിഡന്റ് തിട്ടൂരം ഇറക്കിയെന്ന ആരോപണമാണ് ബിജെപി രംഗത്തുണ്ട്.
മൂന്നുറോളം തൊഴിലാളികളില്‍നിന്ന് നൂറുരൂപ വീതം നിര്‍ബന്ധിത പിരിവ് വാങ്ങിയതായും ആരോപിച്ചു. നിര്‍ദേശങ്ങളൊന്നും വക വെയ്ക്കാതെ തൊഴിലാളികളില്‍ പലരും പണിക്ക് ഇറങ്ങിയതായി ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. രാജന് തോട്ടപ്പുഴ അറിയിച്ചു. കളക്ടര്‍ രക്ഷാധികാരിയായി വരുന്ന കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയിലെ പഞ്ചായത്തില്‍ സി.പി.എമ്മിന്റെ ചൂഷണത്തില്‍ ബി.ജെ.പി. ഇരവിപേരൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സുസ്മിത ബൈജു, ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി വിനീഷ് മുണ്ടയ്ക്കല്‍, എം.സി. ഉമ്മന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: