മാനന്തവാടി: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ ആദ്യ കേരള താരം വയനാട്ടുകാരി മിന്നുമണിക്ക് ആദരവുമായി ജന്മനാട്. ഏറ്റവും തിരക്കേറിയ മൈസൂര്‍ ജംഗ്ഷന്റെ പേര് മിന്നുമണി ജംഗ്ഷനെന്ന് പേരു മാറ്റി.
മാനന്തവാടി ജംഗ്ഷനില്‍ നഗരസഭ സ്ഥാപിച്ച ബോര്‍ഡിന്റെ ചിത്രം ഡല്‍ഹി ക്യാപിറ്റല്‍സ് സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചു. മാനന്തവാടി നഗരസഭയാണ് മിന്നുമണി ജംഗ്ഷനെന്ന ബോര്‍ഡ് സ്ഥാപിച്ചത്.
നേരത്തേ ബംഗ്ലാദേശുമായുള്ള ടി20 പരമ്പരയ്ക്കുശേഷം നാട്ടിലെത്തിയ മിന്നു മണിക്ക് നഗരസഭ ഉജ്ജ്വല പൗരസ്വീകരണമാണ് ഒരുക്കിയത്. . രാജ്യന്തര വനിതാ ക്രിക്കറ്റില്‍ മികച്ച അരങ്ങേറ്റം കുറിച്ച മിന്നു മണിക്ക് അര്‍ഹിക്കുന്ന ആദരവാകും ജംഗ്ഷന്റെ പേരുമാറ്റമെന്ന് നഗരസഭാ യോഗം വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: