കോട്ടയം: ഉന്നത ഭരണഘടനാ പദവിയില്‍ ഇരുന്നു ഹിന്ദു സമൂഹത്തെ അപമാനിച്ച, വെല്ലുവിളിച്ച സ്പീക്കര്‍ എ എന്‍ ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണമെന്ന് ബിജെപി മേഖലാ അധ്യക്ഷന്‍ എന്‍ ഹരി ആവശ്യപ്പെട്ടു.
കമ്മ്യുണിസമെന്ന കഴുതമേല്‍ കയറിരിക്കുന്ന മത മൗലിക വാദികളാണ് ആധുനിക കേരളത്തിലെ സിപിഐഎം നേതൃത്വത്തില്‍ അധികവും. എത്രയൊക്കെ മിതത്വം പാലിച്ചാലും ഉള്ളില്‍ കിടക്കുന്ന ജിഹാദി അറിയാതെതന്നെ ഇടയ്ക്കൊക്കെ പുറത്തുചാടും.
വിവര സാങ്കേതിക വിദ്യയുടെ കാലത്ത് മനുഷ്യന്റെ ഉടലും ആനയുടെ ശിരസുമുള്ള മിത്തുകളെയും പുഷ്പക വിമാനം പോലുള്ള അന്ധ വിശ്വാസങ്ങളെയും കെട്ടുകഥകളെയും ഹൈന്ദവ ഇതിഹാസങ്ങളിലൂടെയും പാഠപുസ്തകങ്ങളിലൂടെയും പ്രചരിപ്പിക്കുന്നു എന്ന് പറഞ്ഞ് ഹൈന്ദവ വിശ്വാസങ്ങളെ അവഹേളിച്ച ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം.
എല്ലാ വൈവിധ്യങ്ങളെയും ഉള്‍ക്കൊള്ളുന്ന ഭാരത്തില്‍ ഗംഗയെയും യമുനയെയും സരസ്വതിയെയും കാവേരിയെയും അളകനന്ദയെയുമൊക്കെ അമ്മയായി കണ്ട്, നദികളെയും പ്രകൃതിയെയും പൂജിക്കുവാനും സംരക്ഷിക്കുവാനും പഠിപ്പിച്ച മഹത്തായ സംസ്കാരമാണ് ആര്‍ഷ ഭാരത സംസ്കാരം. വൈരുദ്ധ്യാത്മികതയും ഭൗതിക വാദവും പഠിപ്പിക്കുന്ന പാര്‍ട്ടി കഌസുകളില്‍ അതിന് പ്രസക്തിയില്ലെന്ന് അറിയാം പക്ഷെ;
ഹൈന്ദവ വിശ്വാസങ്ങള്‍ ഒഴികെയുള്ള മത വിശ്വാസങ്ങള്‍ക്ക് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയും നേതാക്കളും സംരക്ഷണ മൊരുക്കും’ , ഹൈന്ദവ സഖാക്കള്‍ക്ക് ക്ഷേത്ര ദര്‍ശനവും പൂജകളും വിലക്കുന്ന പാര്‍ട്ടി, സമ്മേളന വേദികളിലും പാര്‍ട്ടി ഓഫീസുകളിലും അഞ്ചുനേരം നിസ്കരിക്കുന്നതിനും ഇസ്ലാമിക ന്യുനപക്ഷ സംരക്ഷണത്തിന് മുന്നിട്ടിറങ്ങുകയും ചെയ്യും.
ഒരു ക്ഷേത്രം നശിച്ചാല്‍ അത്രയും അന്ധവിശ്വാസം തകര്‍ന്നു എന്ന് പൊതുവേദികളില്‍ പറയുന്ന നേതാക്കള്‍ സമസ്ത പോലുള്ള സംഘടനകളെ അതെ സമയം ഒപ്പം ചേര്‍ത്ത് പിടിക്കുന്നു. അച്ഛനമ്മമാര്‍ മരണപ്പെട്ടാല്‍ വൈദീക വിധിപ്രകാരം ശ്രാദ്ധകര്‍മ്മങ്ങള്‍ നടത്താന്‍ പോലുമാകാത്ത ഹൈന്ദവ സഖാക്കളുടെ ഇടയില്‍ എ എ റഹീമിനെ പോലുള്ള അഭിനവ വിപ്ലവ കാരികള്‍ ഇസ്ലാമിക് ഹിസ്റ്ററിയില്‍ ബിരുദമെടുത്ത് അവരുടെ ചരിത്ര സംഹിതകളില്‍ വേരുകളാഴ്ത്തി മിത്തുകളല്ലെന്ന് സമൂഹത്തോട് വിളിച്ചുപറയുന്നു.
കേരള സ്റ്റോറിക്കെതിരെ പ്രതിഷേധിച്ച സിപിഎം ഡിവൈഎഫ്ഐ നേതാക്കള്‍ തന്നെയാണ് സെക്സി ദുര്‍ഗയ്ക്കു വേണ്ടിയും ഹിന്ദുക്കളെ അപമാനിച്ച മീശ നോവലിന് വേണ്ടിയും ഇവിടെ വാദിച്ചതും സരസ്വതി ദേവിയെ നഗ്നയാക്കി വരച്ചതും ശ്രീനാരായണ ഗുരുദേവനെയും ക്രിസ്തു ദേവനെയും അപമാനിച്ചതും.
എന്നാല്‍ മുജാഹിദ് ബാലുശേരിക്കെതിരെയോ മതസാമുദായിക ഭിന്നിപ്പ് സൃഷ്ടിക്കുന്ന കാന്തപുരത്തിനെതിരെയോ സമസ്താ നേതാക്കള്‍ക്കെതിരെയോ ശബ്ദിക്കാനോ ചെറുവിരല്‍ അനക്കാനോ തയ്യാറാകാത്ത ഇടതുപക്ഷ ഭരണകൂടവും സിപിഐഎമ്മും നിരന്തരം ഹൈന്ദവ ജനതയെയും വിശ്വാസങ്ങളെയും അപമാനിക്കുക്കുന്നു. സംസ്ഥാനത്തെ ഉന്നത ഭരണഘടനാ പദവിയില്‍ ഇരുന്നു ഹിന്ദു സമൂഹത്തെ അപമാനിച്ച, വെല്ലുവിളിച്ച എ എന്‍ ഷംസീര്‍ ഹൈന്ദവ സമൂഹത്തോട് മാപ്പ് പറയണം..എന്‍ ഹരി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: