പൂനെ: മഹാരാഷ്ട്രയിലെ പൂനെയില്‍ ഒരു കര്‍ഷകന്റെ വീടിനു മുന്നില്‍ വാഹനത്തില്‍ സൂഷിച്ചിരുന്ന 400 കിലോ തക്കാളി മോഷണം പോയി. സംഭവത്തെ തുടര്‍ന്ന് കര്ഷകന് പോലീസില്‍ പരാതി നല്‍കിയതായും പോലീസ് അറിയിച്ചു. ഷിരൂര്‍ തഹസീലിലെ പിംപാര്‍ഖേഡ് നിവാസിയായ അരുണ്‍ ധോമിന്റെ വീടിന് പുറത്ത് നിന്ന് 400 കിലോയോളം വിളവെടുത്ത തക്കാളി മോഷ്ടിക്കപ്പെട്ടതായി പൂനെ പോലീസിന് പരാതി ലഭിച്ചു.
ഞായറാഴ്ച രാത്രി വീടിന് പുറത്ത് പാര്‍ക്ക് ചെയ്ത ഒരു വാഹനത്തില്‍ 20 പെട്ടികളിലായാണ് തക്കാളി സൂക്ഷിച്ചത്. പിറ്റേന്ന് രാവിലെ കര്ഷകന് ഉണര്‍ന്നപ്പോള്‍ പെട്ടികള്‍ കാണാനില്ല. പരിസരത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഫലം ഉണ്ടായില്ല. ഇതേതുടര്‍ന്നാണ് ഷിരൂര്‍ പോലീസിനെ സമീപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അജ്ഞാതര്‍ക്കെതിരെ മോഷണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രാജ്യത്തുടനീളമുള്ള വിപണികളില്‍ തക്കാളിയുടെ വില കിലോയ്ക്ക് 10-20 രൂപയില്‍ നിന്ന് 80-100 രൂപയിലേക്ക് ഉയര്‍ന്നതാകാം മോഷണത്തിലേക്ക് നയിച്ചത് എന്നാണ് നിഗമനം. തക്കാളി കൃഷിയിടങ്ങളിലെ ചൂടും കനത്ത മഴയും കാരണമാണ് രാജ്യത്ത് വിതരണം കുറഞ്ഞത്, ഇതിന് പിന്നിലെയാണ് ഇന്ത്യയില്‍ റെക്കോര്‍ഡ് നില വര്‍ധനവുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: