കോട്ടയം: പുതുപ്പള്ളിക്കാര്‍ക്ക് ദൈവംതന്ന പുണ്യമാണ് ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്ന കെ.എ. ചന്ദ്രന്.
ഉമ്മന്‍ ചാണ്ടിയുടെ വീട്ടുമുറ്റത്ത് പോലീസിന് പ്രവേശനമുണ്ടായിരുന്നില്ല. ആ സ്ഥലം സാധാരണക്കാര്‍ക്കുള്ളതാണ്. ജാതി,മത, രാഷ്ട്രീയ ഭേദമന്യേ എല്ലാവര്ക്കും സഹായം ചെയ്തു. സ്വന്തം പാര്‍ട്ടിക്കാരുടെ കാര്യം കേള്‍ക്കുന്നതിനേക്കാള്‍ പ്രാധാന്യം മറ്റ് പ്രതിപക്ഷ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നല്കി. ചന്ദ്രന്റെ അച്ഛന് അച്യുതന് രക്തം ഛര്‍ദ്ദിച്ച് മെഡിക്കല്‍ കോളജില്‍ കിടന്ന സമയം ആ വിവരം അദ്ദേഹത്തെ അറിയിച്ചു. പിറ്റേന്ന് ഉമ്മന്‍ ചാണ്ടി ആശുപത്രിയില്‍ എത്തി. അച്ഛന് രക്തം ആവശ്യമായി വന്നപ്പോള്‍ യാതൊരു മടിയും കൂടാതെ അദ്ദേഹം രക്തം നല്കി. അതിന് ശേഷം എഴുന്നേറ്റപ്പോഴാണ് രണ്ടാഴ്ച മുമ്പ് രക്തം ദാനം ചെയ്തിരുന്നുവെന്ന് പറയുന്നത്. ആ കാര്യം ആശുപത്രി അധികൃതരില്‍ നിന്ന് ബോധപൂര്‍വ്വം മറച്ചുവയ്ക്കുകയായിരുന്നു, ചന്ദ്രന് ഓര്‍ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: