മുംബൈ: പാണ്ഡവരുടെ ക്ഷേത്രമെന്ന് തോന്നിക്കുന്ന കെട്ടിടം പള്ളിയല്ലെന്നും വനവാസക്കാലത്ത് ഇവിടെ എത്തിയ പാണ്ഡവര്‍ പണിത ക്ഷേത്രം തന്നെയാണെന്നും അവിടെ ആരാധന നടത്താന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം. മഹാരാഷ്‌ട്രയിലെ ജല്‍ഗാവിലാണ് സംഭവം. പ്രശ്നം പരിഹാരം തേടി കോടതിയില്‍ എത്തി.
പ്രശ്നം സാമൂഹ്യ സംഘര്‍ഷത്തിലേക്ക് നീങ്ങിയതോടെ ഈ കെട്ടിടത്തില്‍ ആരും ആരാധന നടത്തേണ്ടെന്ന് വിധിച്ചിരിക്കുകയാണ് ജല്‍ഗാവ് കളക്ടര്‍. ഇതോടെ പ്രശ്നം മുംബൈ ഹൈക്കോടതിയില്‍ എത്തി. ജല്‍ഗാവിലെ ജുമാ മസ്ജിദ് ട്രസ്റ്റ് കമ്മിറ്റി പ്രസിഡന്‍റ് അല്‍താഫ് ഖാന്‍ നയ്യം ഖാനാണ് ബോംബെ ഹൈക്കോടതിയിലെ ഔറംഗബാദ് ബെഞ്ചിനെ സമീപിച്ചിരിക്കുന്നത്.
പാണ്ഡവാദ സംഘര്‍ഷ് സമിതി എന്ന സംഘടന കളക്ടറുടെ ഓഫീസില്‍ പരാതിയുമായി എത്തിയതോടെയാണ് പ്രശ്നം ആരംഭിച്ചത്. ജല്‍ഗാവിലെ എറണ്ടോള്‍ മസ്ജിദിന് ചുറ്റുപാടുമുള്ള പ്രദേശത്തിന് മഹാഭാരത കാലഘട്ടത്തിലെ പാണ്ഡവരുമായി ബന്ധമുള്ള ഇടമാണെന്ന് പാണ്ഡാവാദ സംഘര്‍ഷ സമിതി അവകാശപ്പെടുന്നു. ഇവിടെ പാണ്ഡവര്‍ വനവാസ കാലത്ത് താമസിച്ചിട്ടുണ്ടെന്നും പറയുന്നു.
എന്നാല്‍ 1862 ഒക്ടോബര്‍ 31 മുതല്‍ മസ്ജിദ് നിലവിലുണ്ടെന്ന് ജുമാ മസ് ജിദ് ട്രസ്റ്റ് വാദിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: