പുതുക്കാട്: പുതുക്കാട് തെക്കെ തൊറവ് പള്ളത്ത് മഹാവിഷ്ണു നരസിംഹമൂര്‍ത്തി ക്ഷേത്രത്തില്‍ രാമായണ മാസാചാരണത്തിന്റെ ഭാഗമായി ധന്വന്തരി പൂജയും സമൂഹാര്‍ച്ചനയും നടന്നു.
ക്ഷേത്രം തന്ത്രി ശ്രീരാജ് ഭട്ടതിരിപ്പാട്, മേല്‍ശാന്തി നടുവം നാരായണന് നമ്പൂതിരി, നടുവം ഹരി നമ്പൂതിരി എന്നിവര്‍ കാര്‍മികത്വം വഹിച്ചു. രാവിലെ കുട്ടഞ്ചേരി മൂസ് തയ്യാറാക്കിയ മുക്കുടി നിവേദ്യം വിതരണം ചെയ്തു. കര്‍ക്കടകം ഒന്നു മുതല്‍ രാമായണ പാരായണവും ഏഴ് ദിവസം ഔഷധക്കഞ്ഞി വിതരണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: