Sunday, July 6, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ചുട്ടമറുപടി; ചൈനയ്‌ക്കും വിമര്‍ശകര്‍ക്കും; ചൈനീസ് അതിര്‍ത്തിയില്‍ ഭാരതത്തിന്റെ വിജയകരമായ പ്രശ്‌ന പരിഹാരം

S. Sandeep by S. Sandeep
Oct 25, 2024, 07:45 am IST
in Article
FacebookTwitterWhatsAppTelegramLinkedinEmail

ഗല്‍വാന്‍ അതിര്‍ത്തി സംഘര്‍ഷത്തിന് പരിഹാരം കണ്ടുകൊണ്ട് ഭാരതവും ചൈനയും തമ്മില്‍ കഴിഞ്ഞദിവസം ഒപ്പുവെച്ച അതിര്‍ത്തി പട്രോളിംഗ് കരാറിലൂടെ നേട്ടം കൊയ്തതു ഭാരതമാണ്. കരാര്‍, നയതന്ത്രപരമായും സൈനികമായും ഭാരതത്തിന് അനുകൂലമാണ്. ഭാരതം ചൈനയ്‌ക്കുമുന്നില്‍ തലകുനിക്കുന്നു എന്ന മട്ടില്‍, രാജ്യത്തിനകത്തു നിന്നു തന്നെയുള്ള ചിലരുടെ പരിഹാസത്തിനു കൃത്യമായ മറുപടിയുമാണിത്. 2020 ഏപ്രിലിന് മുമ്പുള്ള സ്ഥിതിയിലേക്ക് ചൈനീസ് അതിര്‍ത്തിയിലെ സ്ഥിതിഗതികളെത്തിക്കാന്‍ പട്രോളിംഗ് കരാര്‍ വഴി നരേന്ദ്രമോദി സര്‍ക്കാരിന് സാധിച്ചു. ഭാരത അതിര്‍ത്തിയിലെ ചൈനീസ് സൈനിക പിന്മാറ്റ പ്രക്രിയ പൂര്‍ത്തിയായതായി കേന്ദ്രവിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറും വ്യക്തമാക്കി. അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിനായി ഭാരതവും ചൈനയും തമ്മില്‍ നയതന്ത്ര തലത്തിലും സൈനിക തലത്തിലും നിരന്തരം ബന്ധപ്പെട്ടിരുന്നതായും അത്തരം ശ്രമങ്ങളുടെ വിജയമാണ് കണ്ടതെന്നുമാണ് ചൈനീസ് വിദേശകാര്യ വക്താവ് ലിന്‍ ജിയാന്‍ പ്രതികരിച്ചത്.

നയതന്ത്ര തലത്തില്‍ 17 തവണയും സൈനിക തലത്തില്‍ 21 തവണയുമായി ആഴ്ചകള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ ഒപ്പുവെച്ചത്. 2020 ഏപ്രിലില്‍ എന്തായിരുന്നോ അതിര്‍ത്തിയിലെ തല്‍സ്ഥിതി അതിലേക്ക് ഇരുസൈന്യങ്ങളും മടങ്ങണമെന്ന കരാര്‍ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ഭാരതത്തിന്റെ താല്‍പ്പര്യങ്ങള്‍ക്ക് അനുകൂലമാണ്. കരാര്‍ പ്രകാരം ഡപ്സാങിലെയും ഡംചോക്കിലെയും പഴയ പോയിന്റുകളിലേക്ക് കരസേനയ്‌ക്ക് പട്രോളിംഗ് പുനരാരംഭിക്കാനാവും. ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോളിലെ പട്രോളിംഗ് പോയിന്റ് 10 മുതല്‍ പട്രോളിംഗ് പോയിന്റ് 13 വരെ കരസേന പട്രോളിംഗ് പുനരാരംഭിക്കും. ഗോഗ്ര,-ഹോട്ട് സ്പ്രിങ്, പാങ്ങോങ് തടാകം, ഗല്‍വാന്‍ താഴ് വര എന്നിവിടങ്ങളിലെ പ്രശ്നങ്ങള്‍ നേരത്തെ തന്നെ പരിഹരിക്കപ്പെട്ടിരുന്നതാണ്. ലദാക്കിന്റെ വടക്കുള്ള ഡപ്സാങിലെയും തെക്കുള്ള ഡെംചോക്കിലെയും തര്‍ക്കങ്ങള്‍ക്ക് കൂടി പരിഹാരം വന്നതോടെ ഇരുരാജ്യങ്ങളിലെയും പ്രധാന അതിര്‍ത്തി പ്രശ്നങ്ങളാണ് അവസാനിച്ചത്. ്അതിര്‍ത്തിയിലെ സൈനിക യൂണിറ്റുകളുടെ പിന്മാറ്റം, യുദ്ധോപകരണങ്ങളുടെ പിന്മാറ്റം, യുദ്ധസാഹചര്യത്തില്‍ അതിര്‍ത്തിയിലെ തര്‍ക്ക മേഖലകളില്‍ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളടക്കമുള്ളവ നീക്കം ചെയ്യല്‍ തുടങ്ങി നിരവധി പ്രക്രിയയാണ് ഇരുസൈന്യങ്ങള്‍ക്കും അതിര്‍ത്തിയില്‍ പൂര്‍ത്തികരിക്കാനുള്ളത്.

2020 ജൂണ്‍ 15ന് ഗല്‍വാന്‍ വാലിയില്‍ ഇരുസൈന്യങ്ങളും ഏറ്റുമുട്ടിയതോടെയാണ് നിലവിലെ സംഘര്‍ഷങ്ങള്‍ക്ക് തുടക്കം. 1975ന് ശേഷമുള്ള ഭാരത-ചൈന ഏറ്റുമുട്ടലായി ഇതു മാറി. ഇരുപതോളം ഭാരത സൈനികരും നാല്‍പ്പതിലേറെ ചൈനീസ് സൈനികരും സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടു. അതിര്‍ത്തിയിലെ പല പട്രോളിംഗ് പോയിന്റുകളിലും ഇരുസൈന്യങ്ങളും ആയുധങ്ങള്‍ ഉപയോഗിക്കാതെ കല്ലും വടികളുമായി ഏറ്റുമുട്ടിയതും അതിര്‍ത്തി മേഖലയെ സംഘര്‍ഷത്തിലാക്കി. പ്രശ്‌ന പരിഹാരത്തിനായി കേന്ദ്രസര്‍ക്കാര്‍ ചൈനീസ് സര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തുകയും ഇരുസൈന്യങ്ങളും തമ്മില്‍ അതിര്‍ത്തി മേഖലകളില്‍ ചര്‍ച്ചകള്‍ക്ക് ക്രമീകരണങ്ങളൊരുക്കുകയും ചെയ്തു. നാലുവര്‍ഷത്തോളം തുടര്‍ച്ചയായി നടന്ന ഈ പ്രക്രിയയുടെ അന്തിമ ഘട്ടത്തിലാണ് പട്രോളിംഗ് കരാര്‍ യഥാര്‍ത്ഥ്യമായത്. ലഡാക്കിലെ പല പട്രോളിംഗ് പോയിന്റുകളിലേക്കും കരസേനയെത്തുന്നത് ചൈനീസ് സൈന്യം തടഞ്ഞിരുന്നു. എന്നാല്‍ ഡപ്‌സാങിലെയും ഡംചോക്കിലെയും മുഴുവന്‍ ചൈനീസ് പട്രോളിംഗ് പോസ്റ്റുകളും ഭാരത സൈന്യവും തടഞ്ഞിരുന്നു. തെക്കന്‍ ലഡാക്കിലെ ഡംചോക്കില്‍ ഭാരത സൈന്യത്തിന്റെ പൂര്‍ണ്ണ ആധിപത്യമായിരുന്നു. ഇത് ചൈനീസ് സൈന്യത്തെയും പ്രതിരോധത്തിലാക്കി.

2019ല്‍ മഹാബലിപുരത്ത് നടന്ന മോദി- സീ ജിന്‍പിങ് കൂടിക്കാഴ്ചയ്‌ക്ക് ശേഷം ഇരുരാഷ്‌ട്രനേതാക്കളും തമ്മില്‍ വിശദമായ ഉഭയകക്ഷി ചര്‍ച്ചയ്‌ക്ക് വേദിയൊരുങ്ങിയത് അഞ്ചുവര്‍ഷങ്ങള്‍ക്ക് ശേഷം റഷ്യയില്‍ ബ്രിക്‌സ് ഉച്ചകോടിയിലാണ്. മഹാബലിപുരത്തെ ഭാരത-ചൈന ചര്‍ച്ചകളെ ഏറെ പിന്നോട്ട് നയിച്ച സംഭവമാണ് ഗല്‍വാന്‍ താഴ് വരയില്‍ 2020 ജൂണ്‍ മാസത്തില്‍ സംഭവിച്ചതെന്ന ബോധ്യം ഇരു രാജ്യങ്ങള്‍ക്കുമുണ്ട്. ഭാരതത്തിന്റെ പട്രോളിംഗ് പോയിന്റുകളില്‍ ചൈനീസ് സൈന്യം ആധിപത്യത്തിന് ശ്രമിച്ചതും അതിനെ വിജയകരമായി ഭാരത സൈന്യം പ്രതിരോധിച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്ര-സൈനിക ബന്ധത്തെ തകര്‍ത്തിരുന്നു. പ്രശ്‌ന പരിഹാരത്തിനായി ഇരുരാജ്യങ്ങളിലേയും നേതൃത്വം നാലു വര്‍ഷമായി നിരന്തരം കൂടിക്കാഴ്ചകള്‍ നടത്തിയ ശേഷമാണ് അന്തിമമായ കരാര്‍ യാഥാര്‍ത്ഥ്യമായത്. 2020ലെ സംഘര്‍ഷത്തിന് ശേഷം ലഡാക്കിലെ ചില മേഖലകളില്‍ ഇരുസൈന്യവും പട്രോളിംഗ് നിര്‍ത്തിവെച്ചിരുന്നു. സംഘര്‍ഷത്തിന് മുമ്പ് ഏതൊക്കെ പോസ്റ്റുകളിലാണ് ഇരുസൈന്യങ്ങളും പട്രോളിംഗ് നടത്തിയിരുന്നത്, അവിടങ്ങളില്‍ പട്രോളിംഗ് പുനരാരംഭിക്കാനുള്ള തീരുമാനമാണ് അതിര്‍ത്തി പട്രോളിംഗ് കരാര്‍ പ്രകാരം പ്രധാനമായുള്ളതെന്നാണ് കേന്ദ്രവിദേശകാര്യമന്ത്രി വ്യക്തമാക്കുന്നത്. ഇരുനേതാക്കളും ബ്രിക്‌സില്‍ കൂടിക്കാഴ്ച നടത്തുന്നതിന് മുമ്പായി അതിര്‍ത്തി പ്രശ്‌ന പരിഹാര കരാര്‍ ഒപ്പുവെച്ചത് കൂടിക്കാഴ്ചയുടെ പ്രസക്തി വര്‍ദ്ധിപ്പിച്ചു. ഭാരതത്തിലെയും ചൈനയിലെയും ജനങ്ങള്‍ മാത്രമല്ല, ലോകം മുഴുവനും ഉറ്റുനോക്കുന്നതാണ് നമ്മള്‍ തമ്മില്‍ നടത്തുന്ന കൂടിക്കാഴ്ചയെന്നായിരുന്നു സീ ജിന്‍പിങ് മോദിയോട് ബ്രിക്‌സില്‍ പറഞ്ഞത് എന്നതും ശ്രദ്ധേയമായി. വിയോജിപ്പുകളിന്മേല്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും സീ പറഞ്ഞപ്പോള്‍ ഭാരത-ചൈന ബന്ധം മികച്ച നിലയില്‍ പോകുന്നത് ഇരുരാജ്യങ്ങള്‍ക്കും ഏഷ്യന്‍ മേഖലയ്‌ക്കും ആഗോള സമാധാനത്തിനും സുസ്ഥിരതയ്‌ക്കും നല്ലതാണെന്നായിരുന്നു മോദിയുടെ പ്രതികരണം. അതിര്‍ത്തിയിലെ സമാധാനം നിലനിര്‍ത്തുകയെന്നത് ഞങ്ങള്‍ ഇരുവരുടേയും മുന്‍ഗണനയാണെന്നും സീയുമായി നടത്തിയ കൂടിക്കാഴ്ചയ്‌ക്ക് ശേഷം മോദി വ്യക്തമാക്കി.

3,488 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. അരുണാചലിലും ലഡാക്കിലെ അക്സായ് ചിന്നിലുമുള്ള ഭാരതത്തിന്റെ 90,000 ചതുരശ്ര കിലോമീറ്റര്‍ പ്രദേശത്തിന്മേലാണ് ചൈന അവകാശവാദമുന്നയിക്കുന്നത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള അതിര്‍ത്തി തര്‍ക്കത്തില്‍ ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കാണാനാവൂ എന്ന ബോധ്യം ഇരുരാജ്യങ്ങളുടേയും നേതൃത്വത്തിനുണ്ട്. പുല്ലുപോലും മുളയ്‌ക്കാത്ത ഭൂമിയെന്ന് പരിഹസിച്ച് ആയിരക്കണക്കിന് ചതുരശ്രകിലോമീറ്ററുകള്‍ ചൈനയ്‌ക്ക് വിട്ടുകൊടുത്ത ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ നയത്തില്‍ നിന്നും മാറി, ഒരിഞ്ചുപോലും ഭൂമി വിട്ടുനല്‍കില്ലെന്നുറച്ച് നിലപാടെടുക്കുന്ന നരേന്ദ്രമോദിയുടെ നയത്തിന്റെ വിജയം കൂടിയാണ് അതിര്‍ത്തിയിലുണ്ടായത്. വന്‍സൈനിക ശേഷിയുള്ള, ആണവ ശക്തികളായ രണ്ട് അയല്‍രാജ്യങ്ങള്‍ നാലുവര്‍ഷമായി അതിര്‍ത്തിയില്‍ വിന്യസിച്ച നൂറുകണക്കിന് സൈനിക യൂണിറ്റുകളുടെയും ടാങ്കുകളുടേയും മറ്റും പിന്‍മാറ്റം എല്ലാ അര്‍ത്ഥത്തിലും നല്ലതാണ്. ഗല്‍വാന്‍ സംഘര്‍ഷത്തിന് ശേഷം തുടര്‍ സംഘര്‍ഷങ്ങളിലേക്ക് കടക്കാതെ സമാധാന പരമായ സൈനിക-നയതന്ത്ര ചര്‍ച്ചകളിലേക്ക് ഇരുരാജ്യങ്ങളുടേയും നേതൃത്വം മാറിയതും ശ്രദ്ധേയമാണ്. ഉത്തരവാദിത്വമുള്ള നേതൃത്വത്തിന്റെ പക്വത നിറഞ്ഞ നടപടികളാണ് ഭാരത-ചൈന അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിന് വഴിവെച്ചതെന്ന് നിസ്സംശയം പറയാം.

 

Tags: Chinese borderRetaliationchina#BRICS2024
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് വ്യക്തമായ സന്ദേശം; ദലൈലാമയുടെ പിറന്നാൾ ആഘോഷങ്ങളിൽ കേന്ദ്ര മന്ത്രി കിരൺ റിജിജുവും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡുവും

ഇന്ത്യയുടെ കരസേന ഉപമേധാവി രാഹുല്‍ ആര്‍ സിങ്ങ്
India

ഇന്ത്യയ്‌ക്ക് ഒരൊറ്റ അതിര്‍ത്തിയാണെങ്കിലും ശത്രുക്കള്‍ മൂന്നാണ്- പാകിസ്ഥാനും ചൈനയും തുര്‍ക്കിയും: ഇന്ത്യന്‍ കരസേന ഉപമേധാവി രാഹുല്‍ ആര്‍. സിങ്ങ്

ചൈനീസ് പ്രസിഡന്‍റ് ഷീ ജിന്‍പിങ്ങ് (ഇടത്ത്)
India

ലോകത്തിന്റെ ഫാക്ടറിയാകാനുള്ള ഇന്ത്യയുടെ കുതിപ്പിനെ തകര്‍ക്കാന്‍ ചൈന;ഇന്ത്യയിലെ ആപ്പിള്‍ ഫാക്ടറിയിലെ 300 ചൈനാഎഞ്ചിനീയര്‍മാരെ പിന്‍വലിച്ചു

India

അടുത്ത പിൻഗാമിയെ പ്രഖ്യാപിക്കാൻ അവകാശം ദലൈലാമയ്‌ക്ക് മാത്രം : ചൈനയുടെ അവകാശവാദത്തെ തള്ളി ഇന്ത്യ

India

ചൈന ചതിച്ചാശാനേ ; ഇന്ത്യയോട് മത്സരിക്കാൻ ഹൈപ്പർസോണിക് മിസൈലുകൾ നൽകണമെന്ന് പാകിസ്ഥാൻ : ഞങ്ങളുടെ മിസൈലുകൾ നൽകാൻ പറ്റില്ലെന്ന് ചൈന

പുതിയ വാര്‍ത്തകള്‍

കമ്മീഷണര്‍ ആര്‍ ഇളങ്കോയെ പ്രകീര്‍ത്തിച്ച് ബോര്‍ഡ്, ഇളക്കി മാറ്റി പൊലീസ്

റദ്ദാക്കല്‍ സാധുവല്ല; സിന്‍ഡിക്കേറ്റ് തീരുമാനമല്ല: വി സി ഡോ.സിസ തോമസ്

നരഭോജി കടുവ വനംവകുപ്പിന്റെ കെണിയില്‍ കുടുങ്ങിയത് ദൗത്യത്തിന്റെ 53 ാം ദിനത്തില്‍

ആശുപത്രി കെട്ടിടം തകര്‍ന്ന് മരിച്ച ബിന്ദുവിന്റെ വീട്ടിലെത്തി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

പോലീസാവാന്‍ ശ്രമിച്ച് പരാജയപ്പെട്ട് ‘പോലീസാ’യ യുവതി അറസ്റ്റില്‍

ഇസ്ലാം മതം സ്വീകരിക്കണം : ഘാനയുടെ പ്രസിഡന്റിനോട് പോലും മതം മാറാൻ ആവശ്യപ്പെട്ട് ഇസ്ലാം പുരോഹിതൻ

കാളികാവിലെ കൂട്ടിലാക്കിയ നരഭോജി കടുവയെ വനം വകുപ്പിന്റെ സംരക്ഷണയില്‍ സൂക്ഷിക്കും: മന്ത്രി എ കെ ശശീന്ദ്രന്‍

ലിവര്‍പൂള്‍ ക്യാപ്റ്റന്‍ വിര്‍ജില്‍ വാന്‍ഡൈയ്ക്കും സഹതാരം ആന്‍ഡി റോബേര്‍ട്ട്‌സണും കാറപകടത്തില്‍ അന്തരിച്ച ഡീഗോ ജോട്ടയ്ക്കും സഹോദരന്‍ ആന്ദ്ര സില്‍വയ്ക്കും ആദരമര്‍പ്പിക്കാന്‍ അവര്‍ കളിച്ചിരുന്ന ജേഴ്‌സി നമ്പര്‍ ആലേഖനം ചെയ്ത പുഷ്പ മാത്രകയുമായി പോര്‍ച്ചുഗലിലെ ഗൊണ്ടോമറില്‍ നടന്ന സംസ്‌കാര ചടങ്ങുകള്‍ക്കെത്തിയപ്പോള്‍

ഫുട്‌ബോള്‍ ലോകം ഗോണ്ടോമറില്‍ ഒത്തുചേര്‍ന്നു; നിത്യനിദ്രയ്‌ക്ക് ആദരമേകാന്‍

ഏഴ് പൊന്നഴകില്‍ സജന്‍ പ്രകാശ്; ലോക പോലീസ് മീറ്റില്‍ നീന്തലിന്റെ ഏഴ് ഇനങ്ങളില്‍ സ്വര്‍ണം

coir

കയര്‍മേഖല അഴിയാക്കുരുക്കില്‍; കയര്‍ത്തൊഴിലാളികളും ക്ഷേമനിധി ബോര്‍ഡും പ്രതിസന്ധിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies