ചാവക്കാട്: പാലയൂര്‍ മാര്‍ തോമ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ത്ഥകേന്ദ്രത്തിലെ പ്രധാന തിരുനാളായ തര്‍പ്പണ തിരുനാള്‍ വര്‍ണമനോഹരവും ഭക്തിസാന്ദ്രവുമായി സമാപിച്ചു. രാവിലെ നടന്ന തിരുനാള്‍ തിരുക്കര്‍മങ്ങള്‍ക്ക് ആര്‍ച്ച് പ്രീസ്റ്റ് ഡോ. ഡേവിസ് കണ്ണമ്പുഴ കാര്‍മികത്വം വഹിച്ചു.
തര്‍പ്പണ തിരുനാള്‍ ആഘോഷമായ ദിവ്യബലിക്കും ലദീഞ്ഞ് നൊവേന തിരുക്കര്‍മ്മങ്ങള്‍ക്കും ഫാ. സെബി പുത്തൂര്‍ മുഖ്യ കാര്‍മികത്വം വഹിച്ചു. ഫാ. ലിജോ ബ്രഹ്മകുളം തിരുനാള്‍ സന്ദേശം നല്കി. ഉച്ചതിരിഞ്ഞ് തളിയകുളക്കരയില്‍ നടന്ന സമൂഹ മാമോദീസക്ക് അതിരൂപത സഹായ മെത്രാന് മാര്‍ ടോണി നീലങ്കാവില്‍ മുഖ്യകാര്‍മികത്വം വഹിച്ചു.
രൂപതയിലെ പലയിടങ്ങളില്‍ നിന്നായി 17 നവജാത ശിശുക്കള്‍ മാമ്മോദീസ സ്വീകരിച്ചു. ഫാ. ജോജോ ചക്കുംമൂട്ടില്‍ ടിഒആര്‍, ഫാ. സിജോഷ് വാതൂക്കാടന്‍ എന്നിവര്‍ സഹകാര്‍മികരായി. തിരുനാള്‍ സമാപന ദിവ്യബലിക്ക് ഫാ. ജെയിംസ് ചെറുവത്തൂര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഫാ. ഫ്രാന്‍സിസ് മുട്ടത്ത്, ഫാ. ദിജോ ഒലക്കേങ്കില്‍ എന്നിവര്‍ സഹകാര്‍മികരായി. ദിവ്യബലിക്ക് ശേഷം മാര്‍ തോമാശ്ലീഹ തര്‍പ്പണാത്ഭുതം നടത്തിയ കുളം ചുറ്റി ജൂതന്‍കുന്ന് കപ്പേളയിലേക്ക് തിരുനാള്‍ പ്രദക്ഷിണവും ഉണ്ടായി. തുടര്‍ന്ന് വര്‍ണമഴയും, ശിങ്കാരിമേളവും ഫ്യൂഷന്‍ ഷോയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: