പേട്ട : കർക്കിടക വാവ് ബലിതർപ്പണ പൂജയ്ക്കായി വേളി മഹാഗണപതി ക്ഷേത്ര സമിതിയുടെ നേതൃത്വത്തിൽ പൊഴിക്കരയിൽ വിപുലമായ ഒരുക്കങ്ങൾ സാധ്യമാക്കി. ഒരേ സമയം എഴുന്നൂറ് പേർക്ക് ബലി അർപ്പിക്കാനുള്ള സജ്ജീകരണമാണ് ഒരുക്കിയിരിക്കുന്നത്.
പുലർച്ചെയോടെ ഇവിടെ ബലിതർപ്പണം ആരംഭിക്കും. ക്ഷേത്രത്തിന് മുന്നിലും തീരപ്രദേശത്തുമായിട്ടാണ് ഭക്തർക്ക് ബലിതർപ്പണത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. വിധി പ്രകാരം ബലിപിണ്ഡം കടലിൽ ഒഴുക്കുന്നതിനും സാധിക്കും. കടൽ തിരകൾ ഉൾവലിയാത്ത ഭാഗം ക്രമീകരിച്ചു കൊണ്ടാണ് ബലിപിണ്ഡം ഒഴുക്കുന്നതിനും മുങ്ങി കുളിക്കുന്നതിനും സൗകര്യ ഒരുക്കിയിട്ടുള്ളത്.
കടൽക്ഷോഭമുള്ളതിനാൽ കനത്ത സുരക്ഷാ ക്രമീകരണവും സജ്ജമാക്കിയിട്ടുണ്ട്. ലൈഫ് ഗാർഡിന് പുറമെ മത്സ്യതൊഴിലാളികളും ഇവിടെ സുരക്ഷയൊരുക്കുന്നതിന്റെ ഭാഗമാകും. പതിനഞ്ചോളം ബോട്ടുകൾ കടലിൽ നിരീക്ഷണ വലയമൊരുക്കിയിട്ടുണ്ടെന്ന് ക്ഷേത്ര ഭരണ സമിതി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: