കോഴിക്കോട് :ഏകീകൃത സിവില്‍ കോഡിനെതിരെയുള്ള സെമിനാര്‍ സംഘടിപ്പിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ തന്നെ ചേരി തിരിവ്. സിപിഎം വന്‍ പ്രചാരം നല്കി സംഘടിപ്പിക്കുന്ന സെമിനാറില്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായ ഇ.പി. ജയരാജന് പങ്കെടുക്കുന്നില്ല. മുസ്ലിം ലീഗ് ഉള്‍പ്പടെയുള്ള പാര്‍ട്ടികളെയും മത സംഘടനകളേയും സെമിനാറില്‍ പങ്കെടുപ്പിക്കുന്നതിനായി സിപിഎം ശ്രമം നടത്തിയിരുന്നു. അതിനിടയിലാണ് സ്വന്തം പാര്‍ട്ടിയെ പ്രമുഖ നേതാവ് തന്നെ ഇതില്‍ നിന്നും വിട്ട് നില്‍ക്കുന്നത്.
കോഴിക്കോടാണ് സിപിഎമ്മിന്റെ സെമിനാര്‍ നടക്കുന്നത്. ഇ.പി. ജയരാജന് നിലവില്‍ തിരുവനന്തപുരത്തുണ്ട്. ഡിവൈഎഫ്ഐ നിര്‍മിച്ച വീടിന്റെ താക്കോല്കൈമാറ്റത്തിനായാണ് ഇപി അവിടെ എത്തിയത്. എം.വി. ഗോവിന്ദന് സിപിഎം സംസ്ഥാന സെക്രട്ടറിയായതിന് പിന്നാലെ പാര്‍ട്ടിയുടെ പരിപാടികളില്‍ നിന്നെല്ലാം ഇപി വിട്ടു നില്‍ക്കുകയാണ്. ചികിത്സയിലാണെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പാര്ട്ടിയോഗങ്ങളില് നിന്നും വിട്ടു നിന്നിരുന്നത്. ഇടത് മുന്നണി കണ്‍വീനര്‍ പദവി വഹിക്കുന്നുണ്ടെങ്കിലും നിലവില്‍ കാര്യക്ഷമമായ പ്രവര്‍ത്തനം ഏതുമില്ലെന്ന് ഇപിക്കെതിരേയും വിമര്‍ശനമുണ്ട്.
അതേസമയം സെമിനാറില്‍ ഇ.പി. ജയരാജനെ പങ്കെടുപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടില്ലെന്ന് സിപിഐഎം നേതൃത്വം പ്രതികരിച്ചു. സെമിനാറില്‍ പങ്കെടുക്കുന്നവരുടെ പട്ടിക നേരത്തെ പുറത്തുവിട്ടിട്ടുണ്ട്. ഇതില്‍ കേന്ദ്ര കമ്മറ്റി അംഗങ്ങളില്‍ എല്ലാവരും പങ്കെടുക്കുന്നില്ല. സിപിഐഎം നേതാക്കള്‍ ആരൊക്കെ സെമിനാറില്‍ ഉണ്ടാകണമെന്ന് പാര്‍ട്ടി സെക്രട്ടറിയേറ്റ് നേരത്തെ തന്നെ തീരുമാനം എടുത്തിട്ടുള്ളതാണെന്നുമാണ് സിപിഎം വൃത്തങ്ങള്‍ പ്രതികരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: