മലപ്പുറം: ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റിന് ശേഷം 10,520 കുട്ടികള്‍ക്ക് മലപ്പുറത്ത് പ്ലസ് വണ്‍ പ്രവേശനം കിട്ടിയില്ല. ജില്ലയിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഉപരിപഠനത്തിന് അവസരം ഒരുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി ഉറപ്പ് പറഞ്ഞിരുന്നു. തുടക്കത്തിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളും വിദ്യാഭ്യാസ വിദഗ്ധരും ആശങ്ക പങ്കുവച്ചിരുന്നെങ്കിലും ഇതെല്ലാം സര്‍ക്കാര്‍ തള്ളിക്കളയുകയായിരുന്നു.
സപ്ലിമെന്ററി അലോട്ട്മെന്റിനായി മലപ്പുറം ജില്ലയില്‍ 19,710 വിദ്യാര്‍ഥികളാണ് അപേക്ഷിച്ചിരുന്നത്. ഇതില്‍ വെറും 6005 വിദ്യാര്‍ത്ഥികള്‍ക്കാണ് പ്രവേശനം ലഭിച്ചത്. ബാക്കി 10,520 കുട്ടികള്‍ ഇപ്പോഴും പുറത്താണ്. മാനേജ്മെന്റ് ക്വാട്ടയിലെ നാല് മെറിറ്റ് സീറ്റുള്‍പ്പെടെ 3185 സീറ്റ് മാത്രമാണ് ഇനി ബാക്കിയുള്ളത്. അതിലെ അഡ്മിഷന് പൂര്‍ത്തിയായാലും അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് സീറ്റ് ലഭിക്കില്ല. നിരവധി വിദ്യാര്‍ത്ഥികള്‍ അണ്‍എയ്ഡഡ് സ്കൂളില്‍ പ്രവേശിച്ചതിന് ശേഷമുള്ള കണക്കാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: