ബാങ്കോക്ക് :ഏഷ്യന്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം ദിനം ഇന്ത്യക്ക് മൂന്ന് സ്വര്‍ണം.മലയാളി താരം അബ്ദുള്ള അബൂബക്കര്‍ ട്രിപ്പിള്‍ ജംപില്‍ സ്വര്‍ണ നേട്ടത്തിനുടമയായി. 16.92 മീറ്റര്‍ ചാടിയാണ് താരം സ്വര്‍ണം നേടിയത്. ജപ്പാന്റെ ഹികാരു ഇകെഹാത (16.73 മീറ്റര്‍) വെള്ളിയും, കൊറിയയുടെ ജാന്‍ഫു കിം(16.59) വെങ്കലവും നേടി.
വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതിയര്‍രാജിയും പുരുഷന്മാരുടെ 1500 മീറ്ററില്‍ അജയ് കുമാര്‍ സരോജും സ്വര്‍ണമെഡല്‍ നേടി.
വനിതകളുടെ 400 മീറ്റര്‍ ഫൈനലില്‍ വെങ്കലവുമായി ഐശ്വര്യ മിശ്രയാണ് (53.07 സെക്കന്‍ഡ്) മെഡല്‍ നേടിയ മറ്റൊരു ഇന്ത്യന്‍ താരം.
100 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ ജാപ്പനീസ് താരങ്ങളായ ടെറാഡ അസുക്ക (13.13 സെക്കന്‍ഡ്), ഓക്കി മസൂമി (13.26 സെക്കന്‍ഡ്) എന്നിവരെ മറികടന്ന് 13.09 സെക്കന്‍ഡില്‍ ഓടിയെത്തിയാണ് 23 കാരിയായ ജ്യോതിയര്‍രാജി സ്വര്‍ണ നേട്ടത്തിനുടമയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: