ഭുവനേശ്വര്‍: ഒഡിഷ ഭരിയ്ക്കുന്ന മുഖ്യമന്ത്രി നവീന്‍ പട് നായിക്ക് സര്‍ക്കാര്‍ ഈ വര്‍ഷം 9,10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യമായി നല്കുന്ന യൂണിഫോമിന്റെ നിറം പച്ചയാക്കിയതില്‍ ബിജെപി പ്രതിഷേധം.
ഒഡിഷ ഭരിയ്ക്കുന്ന പാര്‍ട്ടിയായ ബിജു ജനതാദളിന്റെ (ബിജെഡി) നിറം പച്ചയാണ്. സൗജന്യ യൂണിഫോം ലഭിയ്ക്കുന്ന വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ഈ പച്ചനിറം കാണുമ്പോള്‍ ബിജു ജനതാദള്‍ പാര്‍ട്ടിയെയും മുഖ്യമന്ത്രി നവീന്‍ പട് നായിക്കിനെയും ഓര്‍മ്മിക്കാനാണ് ബോധപൂര്‍വ്വം സര്‍ക്കാര്‍ സൗജന്യ യൂണിഫോമിന്റെ നിറം പച്ചയാക്കിയത്.
മുഖ്യമന്ത്രിയുടെ ഫണ്ടില്‍ നിന്നാണ് യൂണിഫോമിനുള്ള പണം കണ്ടെത്തുന്നത്. ഒരു വിദ്യാര്‍ത്ഥിക്ക് ആയിരം രൂപ വരെ ചെലവാകും. ഓരോ വിദ്യാര്‍ത്ഥിക്കും രണ്ട് ജോഡി യൂണിഫോം, ഒരു ടീ ഷര്‍ട്ട്, ട്രാക്ക് സ്യൂട്ട്, ഒരു ജോഡി ഷൂസും സോക്സും എന്നിങ്ങനെയാണ് നല്‍കുക.
പെണ്‍കുട്ടികള്‍ക്ക് ഒരു ജോഡി സല്‍വാര്‍ കുര്‍ത്തയും ജാക്കറ്റുകളും നല്കുമ്പോള് ആണ് കുട്ടികള്‍ക്ക് പാന്റും ഷര്‍ട്ടുമാണ് നല്‍കുക. പ്രതിപക്ഷ പാര്‍ട്ടികളുമായി ചര്‍ച്ച ചെയ്യാതെയാണ് യൂണിഫോമിന്റെ നിറം പച്ചയാക്കിയതെന്നും കുട്ടികളെ ബിജെഡിയിലേക്ക് ആകര്‍ഷിക്കാനും മാതാപിതാക്കളുടെ വോട്ട് കിട്ടാനുമാണ് ഈ തന്ത്രമെന്ന് ബിജെപി ഭൂവനേശ്വര്‍ എംപി അപരാജിത സാരംഗി പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്‍പ് ജനങ്ങളുടെ പ്രീതിപിടിച്ച് പറ്റാനാണ് ഈ തന്ത്രമെന്നും അപരാജിത സാരംഗി പറഞ്ഞു.
ബിജെഡിയുടെ നിറം പച്ചയാണെന്ന് എല്ലാവര്‍ക്കുമറിയാം. അപ്പോള്‍ വിലകുറഞ്ഞ രാഷ്ട്രീയത്തില്‍ നിന്നും സ്കൂള്‍ യൂണിഫോമിനെയെങ്കിലും ഒഴിവാക്കാമായിരുന്നുവന്ന് ബിജെപി എംഎല്‍എ സുരാജ് സൂര്യവംശി ആരോപിച്ചു. സ്കൂളുകള്‍ പച്ചപെയിന്റടിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തെയും ബിജെപി നേതാക്കള്‍ വിമര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: