മുംബൈ : മഹാരാഷ്ട്ര രാഷ്ട്രീയത്തില്‍ വീണ്ടും പാര്‍ട്ടി മാറ്റം. ഉദ്ധവ് താക്കറെയുടെ ശിവ്സേനയിലാണ് ഏറ്റവും പുതിയ കൊഴിഞ്ഞുപോക്ക്. മഹാരാഷ്ട്ര ലെജിസ്ലേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഡോ. നീലം ഗോര്‍ഹേ ഏക്നാഥ് ഷിന്‍ഡേ നേതൃത്വം നല്കുന്ന ശിവ് സേനയ്ക്കൊപ്പം ചേര്‍ന്നതാണ് പുതിയ മാറ്റം.
മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡേയ്ക്കും ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഡോ. ഗോര്ഹേയുടെ പാര്‍ട്ടി പ്രവേശനം. ബാല്‍ താക്കറെയുടെ ആശയങ്ങളാണ് ഷിന്‍ഡെ നേതൃത്വം നല്കുന്ന ശിവസേന ഉയര്‍ത്തിപ്പിടിക്കുന്നതെന്ന് പാര്‍ട്ടിപ്രവേശനത്തിന് ശേഷം അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: