മംഗളൂരു: മതപരിവര്ത്തത്തനവും പശുഹത്യയും തടയുന്ന നിയമങ്ങള്‍ പിന്‍വലിച്ചാല്‍ ദക്ഷിണ കന്നടയില്‍ സമാധാനം നഷ്ടപ്പെടുമെന്ന് കോണ്‍ഗ്രസ് സര്‍ക്കാരിന് മുന്നറിയിപ്പുമായി കര്‍ണ്ണാടകത്തിലെ 10 മഠങ്ങളുടെ അധിപതികളായ സന്യാസിമാര്‍. ഈ തീരുമാനവുമായി മുന്നോട്ട് പോയാല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ എന്നിവര്‍ക്ക് സന്യാസിമാരുടെ സംഘം താക്കീത് നല്കി.
കോണ്‍ഗ്രസ് സര്‍ക്കാര്‍ അവരുടെ തീരുമാനവുമായി മുന്നോട്ട് പോയാല്‍ ദക്ഷിണ കന്നടയിലും കര്‍ണ്ണാടകത്തിലെ മറ്റ് ഭാഗങ്ങളിലും ക്രമസമാധാനം നഷ്ടപ്പെടുമെന്ന് ദക്ഷിണ കന്നട ജില്ലയിലെ 10 സന്യാസിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. മതസ്വാതന്ത്ര്യത്തിനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം, കന്നുകാലി സംരക്ഷണം-പശുഹത്യ തടയല്‍ നിയമം എന്നിവ പിന്‍വലിക്കുന്നതിനുള്ള തീരുമാനം സന്യാസിമാരെ വേദനിപ്പിച്ചെന്നും സന്യാസിവര്യന്മാര് അഭിപ്രായപ്പെട്ടു.
കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നീക്കത്തിനെതിരെ ദക്ഷിണകന്നട ജില്ലയിലെ 10 മഠങ്ങളുടെ മേധാവികളാണ് ശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് ഗവര്‍ണര്‍, മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി എന്നിവര്‍ക്ക് നിവേദനം നല്‍കുമെന്നും സന്യാസിമാര്‍ പറഞ്ഞു. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഈ നീക്കം ഹിന്ദു വിരുദ്ധമാണെന്ന് ഒഡിയൂരു മഠത്തിന്റെ അധിപതി ഗുരുദേവനന്ദ സ്വാമി പറഞ്ഞു. “പ്രായമായാലും പശുക്കളെ കൊല്ലരുത്. സംസ്ഥാനത്തെ എല്ലാ ഗോശാലകളും നല്ല രീതിയില്‍ നിലനിര്‍ത്തണം. അതിന് ഫണ്ടും നല്‍കണം.” – സ്വാമി പറഞ്ഞു.
ജൂലായ് 3ന് ചേരുന്ന നിയമസഭാ യോഗത്തില്‍ മതപരിവര്‍ത്തനം തടയല്‍ നിരോധന ബില്ലും പശുഹത്യ തടയല്‍ ബില്ലും ഇല്ലാതാക്കുന്ന പുതിയ ബില്‍ അവതരിപ്പിക്കാനാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: