ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ് പി നേതാവ് മായാവതിയുമായി ശത്രുതയുള്ള ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെതിരെ കാറില്‍ എത്തിയ അക്രമികള്‍ നിറയൊഴിച്ചത് രണ്ട് തവണ. ഉത്തര്‍പ്രദേശിലെ ദിയോബാന്‍റില്‍ വെച്ചായിരുന്നു ആക്രമണം. കാറില്‍ വന്ന അക്രമികളാണ് ചന്ദ്രശേഖര്‍ ആസാദിന് നേരെ വെടിയുതിര്‍ത്തത്. രണ്ട് വെടിയുണ്ടകളില്‍ ഒന്ന് അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉരസിപ്പോയി.
ഉത്തര്‍പ്രദേശില്‍ ദളിതുകളുടെ ഇടയില്‍ പെട്ടെന്ന് സ്വാധീനം നേടിയ ചന്ദ്രശേഖര്‍ ആസാദിന്റെ വളര്‍ച്ച മായാവതിയ്‌ക്കും ബിഎസ് പിയ്‌ക്കും അരക്ഷിതാവസ്ഥ സൃഷ്ടിച്ചിരുന്നു. അദ്ദേഹം ഉത്തര്‍പ്രദേശില്‍ നടത്തിയ പ്രകോപനപരമായ പ്രസംഗത്തിനിടയില്‍ ജയിലില്‍ പോയിരുന്നു.
ദിയോബാന്‍റ് ജില്ലയിലൂടെ ഭീം ആര്‍മി നേതാവിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടയിലാണ് വെടിയേറ്റത്. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ വീട്ടിലെ കുടുംബാംഗം മരിച്ചതിനെ തുടര്‍ന്ന് കാണാന്‍ പോവുകയായിരുന്നു ചന്ദ്രശേഖര്‍ ആസാദ്.
അക്രമികള്‍ യാത്ര ചെയ്തിരുന്ന വാഹനത്തിന് ഹരിയാനയിലെ നമ്പര്‍ പ്ലേറ്റാണെന്ന് പറയുന്നു. “പൊലീസ് ഈ കേസ് അന്വേഷിച്ചുവരികയാണ്. ഒരു വെടിയുണ്ട അദ്ദേഹത്തിന്റെ ശരീരത്തില്‍ ഉരസിക്കൊണ്ട് കടന്നുപോയി. അദ്ദേഹത്തെ തൊട്ടടുത്ത ആശുപത്രിയിലേക്ക് ചികിത്സയ്‌ക്കായി കൊണ്ടുപോയി. അദ്ദേഹം സുഖം പ്രാപിച്ച് വരുന്നു.”. – പൊലീസ് ഉദ്യോഗസ്ഥനായ ഡോ. വിപിന്‍ ടാഡ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: