ന്യൂദല്‍ഹി: ഇന്ത്യയില്‍ ടൂര്‍ണ്ണമെന്റ് നടത്തുമ്പോള്‍ ഇന്ത്യ പറയുന്നിടത്ത് പാകിസ്ഥാന് കളിക്കണമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും വിരമിച്ച ശേഷം കമന്റേറ്ററുമായ അതുല്‍ വാസന്. പാകിസ്ഥാന് ഇപ്പോള്‍ ഏകദിന ലോകകപ്പില്‍ ഇവിടെ കളിക്കും അവിടെ കളിക്കാന്‍ പറ്റില്ല എന്നെല്ലാം പറഞ്ഞ് വേദികള്‍ സ്വന്തം ഇഷ്ടപ്രകാരം തെരഞ്ഞെടുക്കാന്‍ നോക്കുകയാണ്. അത് നടക്കില്ല.- അതുല്‍ വാസന് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അതുല്‍ വാസന്.
“അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ കളിക്കുന്നതില്‍ എന്താണ് പാകിസ്ഥാന്റെ പ്രശ്നം ന്ന് മനസ്സിലാകുന്നില്ല.” – അതുല്‍ വാസന് പ്രതികരിച്ചു. ഇത് പ്രകാരം ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്താന് പോരാട്ടം ഒക്ടോബര്‍ 15 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ തന്നെ നടക്കും. ആദ്യം ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പറ്റില്ലെന്ന് പാകിസ്ഥാന് വാശിപിടിച്ചെങ്കിലും ഐസിസിയുടെയും ബിസിസിഐയുടെയും നിര്‍ബന്ധത്തിന് ഒടുവില്‍ വഴങ്ങുകയായിരുന്നു. ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും അധികം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സ്റ്റേഡിയമാണ് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയം. ഈ മത്സരത്തില്‍ പരമാവധി വരുമാനം ബിസിസിഐ പ്രതീക്ഷിക്കുന്നു. നരേന്ദ്രമോദിയുടെ പേരുള്ളതിനാലാണോ ഈ സ്റ്റേഡിയത്തില്‍ കളിക്കാന്‍ പറ്റില്ലെന്ന് പാകിസ്ഥാന് വാശിപിടിച്ചതെന്നും ചില അഭ്യൂഹങ്ങള്‍ ഉയരുന്നു.
“പാകിസ്ഥാനില്‍ നടക്കുന്ന ഏഷ്യാകപ്പില്‍ കളിക്കാന്‍ പാകിസ്ഥാനിലേക്ക് വരില്ലെന്ന് ഇന്ത്യ കര്‍ശന നിലപാടെടുത്തു. അതുപോലെ പാകിസ്ഥാനും വേണമെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന ഏകദിന മത്സരത്തില്‍ വരാതിരിക്കാം. പക്ഷെ പങ്കെടുക്കാന്‍ തീരുമാനിച്ചെങ്കില്‍ പിന്നെ നിങ്ങള്‍ക്ക് അനുവദിക്കുന്ന മൈതാനത്തില്‍ കളിക്കാന്‍ നിങ്ങള്‍ സമ്മതിക്കണം.”- അതുല്‍ വാസന് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: