തൃശൂര്‍: വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേ ഗോപുരനടയില്‍ ലേസര്‍ ഷോ ഓണത്തിന് ആരംഭിയ്ക്കും. തൃശൂര്‍ പൂരം ഉള്‍പ്പെടെ ഈ ലേസര്‍ ഷോയില്‍ ഉള്‍പ്പെടുത്തും.
തൃശൂരിലെ മന്ത്രിമാര്‍ പങ്കെടുത്ത യോഗത്തിലാണ് ഈ ആശയം ഉരുത്തിരിഞ്ഞത്. ഇതിന്റെ ചുമതല ജില്ലാ കളക്ടറെഏല്പിച്ചു. കുടമാറ്റവും ഇലഞ്ഞിത്തറമേളവും വെടിക്കെട്ടുമെല്ലാം ലേസര്‍ ഷോയില്‍ ആസ്വദിക്കാം. ഗോപുരത്തിന്റെ ഇരുവശത്തെയും ആനപ്പള്ള മതിലില്‍ വെള്ളപൂശും. ശനിയും ഞായറും രാത്രി ഏഴ് മുതല്‍ എട്ട് വരെ ലേസര്‍ ഷോ നടത്താനാണ് ആലോചന.
വടക്കുന്നാഥ ക്ഷേത്രത്തിലെ തൃപ്പുകയ്ക്ക് മുമ്പ് ലേസര്‍ ഷോ അവസാനിപ്പിക്കുന്ന രീതിയിലായിരിക്കും സജ്ജീകരണങ്ങള്‍. പൈതൃകസംരക്ഷണത്തിനുള്ള യുനെസ്കോ പുരസ്കാരം നേടിയ വടക്കുന്നാഥ ക്ഷേത്രത്തെക്കുറിച്ചുള്ള വിവരണങ്ങളും ലേസര്‍ ഷോയില്‍ ഉള്‍പ്പെടുത്തും. ആനയൂട്ട്, ശിവരാത്രി തുടങ്ങി വടക്കുന്നാഥ ക്ഷേത്രത്തിലെ പ്രധാനപരിപാടികളും ലേസര്‍ ഷോയില്‍ കാണാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: