അമ്പലപ്പുഴ: പഠനത്തിന് മത്സ്യതൊഴിലാളി ക്ഷേമ വകുപ്പ് സഹായം നിഷേധിച്ചെങ്കിലും എംഎസ് ഫാര്‍മസിയില്‍ രണ്ടാം റാങ്ക് നേടി ഗൗരീശങ്കര്‍. മത്സ്യതൊഴിലാളിയായ പുറക്കാട് അപ്പിടിക്കുട്ടി പുരയിടത്തില്‍ ജയചന്ദ്രന്റെയും ശ്രീലതയുടേയും മകന് ജെ.ഗൗരീശങ്കറാണ് കടം വാങ്ങി പഠിപ്പിച്ച പിതാവിന് സ്നേഹ സമ്മാനമായി രണ്ടാം റാങ്ക് കരസ്ഥമാക്കിയത്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഗുവാഹട്ടിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ എജ്യൂക്കേഷന്‍ ആന്റ് റിസേര്‍ച്ചില്‍ നിന്ന് എംഎസ് ഫാര്‍മസിയിലാണ് ഗൗരീശങ്കര്‍ റണ്ടാം റാങ്ക് കരസ്ഥമാക്കിയത്.
മകനെ പഠിപ്പിക്കാന്‍ മത്സ്യതൊഴിലാളി ക്ഷേമ വകുപ്പിനേയും, മറ്റ് സര്‍ക്കാര്‍ സംവിധാനങ്ങളേയും ജയചന്ദ്രന് സമീപിച്ചെങ്കിലും അപേക്ഷ നിരസിക്കുകയായിരുന്നു.പിന്നീട് കടം വാങ്ങിയായിരുന്നു മകന്റെ പഠനം പൂര്‍ത്തീകരിച്ചത്.തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജില്‍ നിന്ന് ഒന്നാം ക്ലാസോടെ ആണ് ബിഫാം ഗൗരിശങ്കര്‍ വിജയിച്ചത്.നാലു സെമസ്റ്ററുകളിലായി അഞ്ചുലക്ഷം രൂപയോളം പഠനചെലവായി. പലിശക്കു കടം വാങ്ങി കടക്കെണിയിലായെങ്കിലും ക്യാമ്പസ് സെലക്ഷനിലൂടെ മകന് അഹമ്മദാബാദിലെ സ്വകാര്യ കമ്പനിയില്‍ ജോലി ലഭിച്ച ആശ്വാസത്തിലാണ് കുടുംബം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: