ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദി ന്യൂയോര്‍ക്കില്‍ സിഇഒമാര്‍, നൊബേല്‍ സമ്മാന ജേതാക്കള്‍, സാമ്പത്തിക വിദഗ്ധര്‍, കലാകാരന്മാര്, ശാസ്ത്രജ്ഞര്‍, സംരംഭകര്‍ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മോദിയുമായി സംവദിച്ചവരില്‍ ട്വിറ്റര്‍ സിഇഒ എലോണ്‍ മസ്ക്, ചിന്തകന്‍ നിക്കോളാസ് നാസിം തലേബ്, ജ്യോതിശാസ്ത്രജ്ഞന്‍ നീല്‍ ടൈസണ്‍, നോബല്‍ സമ്മാന ജേതാവ് പോള്‍ റോമര്‍ എന്നിവരും ഉള്‍പ്പെടുന്നു. കോവിഡിനെ ഇന്ത്യ എങ്ങനെ കാര്യക്ഷമമായി കൈകാര്യം ചെയ്തുവെന്നതില്‍ തനിക്ക് മതിപ്പുണ്ടെന്ന് പ്രധാനമന്ത്രി മോദിയെ കണ്ടതിന് ശേഷം നിക്കോളാസ് നാസിം തലേബ് പറഞ്ഞു.
നരേന്ദ്ര മോദി ഇന്ന് അന്താരാഷ്ട്ര യോഗാ ദിനാചരണത്തില്‍ പങ്കെടുക്കും. അന്താരാഷ്ട്ര യോഗ ദിനത്തില്‍ പ്രധാനമന്ത്രി മോദി വീഡിയോ സന്ദേശം പങ്കുവെച്ചു. ജൂണ്‍ 21 അന്താരാഷ്ട്ര യോഗ ദിനമായി അംഗീകരിച്ചതിന് ശേഷം അത് ഒരു ആഗോള പ്രസ്ഥാനമായി മാറിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ സമയം വൈകിട്ട് 5.30ന് യുഎന്‍ ആസ്ഥാനത്ത് നടക്കുന്ന യോഗ ദിനാചരണത്തില്‍ പ്രധാനമന്ത്രി പങ്കെടുക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: