ന്യൂദല്‍ഹി: ഗീതാ പ്രസിന് സമാധാനത്തിനുള്ള ഗാന്ധി സമ്മാനം നല്കിയ മോദി സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച ജയറാം രമേഷിനെതിരെ ആഞ്ഞടിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്. ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്ന പ്രസ്താവനയില്‍ നിന്നും ജയറാം രമേഷിനെപ്പോലുള്ള സീനിയര്‍ കോണ്‍ഗ്രസ് നേതാക്കള്‍ പിന്തിരിയണമെന്നാണ് സീനിയര്‍ കോണ്‍ഗ്രസ് നേതാവായ ആചാര്യ കൃഷ്ണത്തിന്റെ പ്രതികരണം.
വാസ്തവത്തില്‍ ഭാരതത്തിന്റെ വായനാസംസ്കാരത്തിന് ഹൈന്ദവ പാരമ്പര്യത്തിന്റെ അടിത്തറ പകര്‍ന്ന പ്രിന്റിംഗ് പ്രസ്സാണ് ഗീതാ പ്രസ്. 1923ല്‍ ആരംഭിച്ച ഗീതാ പ്രസിന് 2023ല്‍ നൂറു വര്‍ഷം തികയുന്ന വേളിയിലാണ് മോദി സര്‍ക്കാര്‍ ഗീതാ പ്രസ്സിനെ ഗാന്ധി സമാധാന പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
ഗീതാ പ്രസ്സിന് ഗാന്ധി സമാധാന സമ്മാനം നല്‍കുന്നത് വി.ഡി. സവര്‍ക്കറെയും നാഥുറാം ഗോഡ്സെയെയും ആദരിക്കുന്നതിന് തുല്ല്യമാണെന്നായിരുന്നു ജയറാം രമേഷ് പറഞ്ഞത്. ഇത്തരം പ്രസ്താവനകള്‍ കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുകയും ബിജെപിയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്നും ആചാര്യ കൃഷ്ണം പറഞ്ഞു. പ്രധാനമന്ത്രി മോദി അധ്യക്ഷനായ ഗാന്ധി സമ്മാന ജൂറി സമിതി ഏകപക്ഷീയമായാണ് ഗാന്ധി സമാധാന സമ്മാനത്തിന് ജൂണ്‍ 18ന് ചേര്‍ന്ന യോഗത്തില്‍ ഗീതാ പ്രസ്സിനെ തെരഞ്ഞെടുത്തത്.
ഗാന്ധിയന്‍ മാര്‍ഗ്ഗത്തിലൂടെ സമൂഹത്തില്‍ സാമൂഹ്യ, സാമ്പത്തിക, രാഷ്ട്രീയ മാറ്റങ്ങള്‍ ഉണ്ടാക്കിയതിനാണ് ഗീതാപ്രസ്സിനെ ഗാന്ധി സമ്മാനത്തിന് തെരഞ്ഞെടുത്തത്. ഒരു കോടി രൂപയാണ് സമ്മാനത്തുക. പക്ഷെ ഈ തുക വാങ്ങില്ലെന്നും എന്നാല്‍ അവാര്‍ഡ് സ്വീകരിക്കുമെന്നും ഗീതാ പ്രസ്സ് അധികൃതര്‍ പ്രതികരിച്ചു. ഹിന്ദു ഇന്ത്യയെ സൃഷ്ടിയും ഗീതാ പ്രസും എന്ന പേരില്‍ അക്ഷയ മുകുള്‍ രചിച്ച ഗ്രന്ഥത്തിന്റെ പുറം ചട്ട ട്വീറ്റ് ചെയ്തുകൊണ്ടാണ് ഗാന്ധിയ്ക്കെതിരായി പ്രവര്‍ത്തിച്ച സ്ഥാപനമാണ് ഗീതാ പ്രസ്സെന്ന് ജയറാം രമേഷ് തന്റെ ട്വീറ്റില്‍ കുറ്റപ്പെടുത്തിയത്.
സൊസൈറ്റീസ് രജിസ്ട്രേഷന് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഗോബിന്ദ് ഭവാന് കാര്യാലയ ആരംഭിച്ച പ്രസ്സാണിത്. ഇവിടെ 14 ഭാഷകളിലായി ഏകദേശം 41.7 കോടി പുസ്തകങ്ങള്‍ ഇവിടെ അച്ചടിച്ചിട്ടുണ്ട്. ഇതില്‍ 16.21 കോടി ഭഗവദ്ഗീതയും ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ വേരുകളുള്ള ഗീതാ പ്രസ്സിനെ വെറും ഹൈന്ദവ രാഷ്ട്രനിര്‍മ്മാണത്തിന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം എന്ന രീതിയില്‍ മാത്രം വില കുറച്ചുകാണുകയാണ്. ജയറാം രമേഷ്. ഇന്ത്യയിലെ 80 ശതമാനം ഹിന്ദുക്കളെ പുരാണങ്ങളും ഇതിഹാസങ്ങളും ഹിന്ദു ദര്‍ശനങ്ങളും ജീവചരിത്രങ്ങളും വായിക്കാന്‍ പ്രേരിപ്പിച്ച ഏറെ വിശാലമായ മുഖമുള്ള ഒരു അച്ചടിസ്ഥാപനമാണ് വാസ്തവത്തില്‍ ഗീതാ പ്രസ്സ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: