ന്യൂദല്‍ഹി: വയനാട് ഉപതെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള വാര്‍ത്താലേഖകരുടെ ചോദ്യത്തിന് ക്ഷുഭിതനായി വാര്‍ത്താസമ്മേളനം തന്നെ അവസാനിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്.
മോദിമാരെ അപമാനിച്ചുകൊണ്ട് നടത്തിയ പ്രസ്താവനയെച്ചൊല്ലിയുള്ള അപകീര്‍ത്തിക്കേസില്‍ രാഹുല്‍ഗാന്ധി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യം ഗുജറാത്ത് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു വാര്‍ത്താസമ്മേളനം വിളിച്ചുചേര്‍ത്തത്.
രാഹുലിന്റെ അയോഗ്യത മാറാത്ത സാഹചര്യത്തില്‍ വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനുള്ള സാഹചര്യം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ചില മാധ്യമപ്രവര്‍ത്തകര്‍ അത്തരമൊരു ചോദ്യം ചോദിച്ചത്. വയനാടിനെക്കുറിച്ച് ചോദിക്കരുതെന്നും കോടതി വിധിയെക്കുറിച്ച് മാത്രം ചോദ്യം മതിയെന്നുമായിരുന്നു ജയറാം രമേശിന്റെ പ്രതികരണം. തൊട്ടുപിന്നാലെ അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: