പല്‍ഘാര്‍: “മോദി ചായവില്ക്കുന്നവനാണ്, ദരിദ്രകുടുംബത്തില്‍ ജനിച്ചവന് രാജ്യം ഭരിയ്ക്കാന്‍ കഴിയില്ല എന്നൊക്കെയാണ് 2014ല്‍ കോണ്‍ഗ്രസ് പറഞ്ഞത്. എന്നിട്ടെന്തായി ജനം കോണ്‍ഗ്രസിനെ തള്ളി പാവം ചായ വില്പനക്കാരനെ ഇന്ത്യയുടെ പ്രധാനമന്ത്രിയാക്കി.”- പല്‍ഘാറില്‍ മോദി സര്‍ക്കാര്‍ ഒമ്പത് വര്‍ഷം തികയ്ക്കുന്നതിന്റെ ഭാഗമായി നടത്തിയ ചടങ്ങളില്‍ കേന്ദ്രമന്ത്രി അനുരാഗ് താക്കൂര്‍ ആഞ്ഞടിച്ചു.
“ജനം രാജ്യത്തെ തന്നെ വില്‍ക്കുന്ന കോണ്‍ഗ്രസിനെ തള്ളിക്കളഞ്ഞു. പകരം ഒരു പാവം ചായക്കാരനെ രാജ്യത്തിന്റെ പ്രധാനമന്ത്രിയാക്കി. ഇപ്പോള്‍ ഒമ്പത് വര്‍ഷമായി ആ പ്രധാനമന്ത്രി രാജ്യം ഭരിയ്ക്കുകയാണ്. “.- അനുരാഗ് താക്കൂര്‍ വിശദമാക്കി.
രാവിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ 102ാം മന്‍കി ബാത്ത് കേള്‍ക്കാന്‍ മഹാരാഷ്ട്രയില്‍ പ്രത്യേകം സജ്ജീകരിച്ച മുറിയില്‍ അനുരാഗ് താക്കൂര്‍ എത്തിച്ചേര്‍ന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: