തൃശൂര്‍ : ഗുരുവായൂരില്‍ ലോഡ്ജ് മുറിയില്‍ അച്ഛനെ ഗുരുതരാവസ്ഥയിലും രണ്ട് പെണ്‍കുട്ടികളെയും മരിച്ചനിലയിലും കണ്ടെത്തി. വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ചന്ദ്രശേഖരനെയാണ് ലോഡ്ജ് മുറിയിലെ കുളിമുറിയില്‍ കൈ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്.
ചന്ദ്രശേഖരന്റെ ആരോഗ്യനില ഗുരുതരമാണ്.ദേവനന്ദന(9), ശിവനന്ദന (12) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചന്ദ്രശേഖരന്റെ രണ്ടാം ഭാര്യയിലെ കുട്ടികളാണ് ദേവനന്ദനയും ശിവനന്ദനയും.
അച്ഛനും രണ്ടു മക്കളും ലോഡ്ജില്‍ മുറിയെടുത്തത് കഴിഞ്ഞ ദിവസമാണ്. ഉച്ചയ്ക്ക് മുറി ഒഴിയുമെന്നും അറിയിച്ചിരുന്നു. ഇന്ന് രാവിലെ ലോഡ്ജിന് പുറത്തുപോയ ചന്ദ്രശേരന്‍ ഉടന്‍ തിരികെയെത്തിയിരുന്നു. ഒഴിയുമെന്നറിയിച്ച സമയം കഴിഞ്ഞിട്ടും മുറി തുറക്കാതായതിനെത്തുടര്‍ന്നാണ് ലോഡ്ജ് ജീവനക്കാര്‍ പൊലീസിനെ അറിയിച്ചത്. വാതില്‍ തകര്‍ത്ത് അകത്ത് കടന്നപ്പോഴാണ് കുട്ടികളില്‍ ഒരാളെ കട്ടിലില്‍ മരിച്ച നിലയിലും രണ്ടാമത്തെയാളെ തൂങ്ങിയ നിലയിലും കണ്ടത്. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു.
പതിനഞ്ച് കൊല്ലം മുമ്പാണ് ചന്ദ്രശേഖരന് തൃശൂരിലെത്തിയത്. ഇവിടെ രണ്ടാമതും വിവാഹം കഴിച്ചു. ഭാര്യ അടുത്തിടെ അസുഖ ബാധിതയായി മരിച്ചിരുന്നു. കുട്ടികളില്‍ ഒരാളും രോഗബാധിതയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: