കൊച്ചി: മുസ്ലീം ലീഗിനെ വര്‍ഗീയപാര്‍ട്ടിയെന്നു വിളിച്ചവരും കേരള കോണ്‍ഗ്രസ് പള്ളിയെ തള്ളിപ്പറഞ്ഞിട്ടു വന്നാല്‍ സ്വീകരിക്കാമെന്ന് പറഞ്ഞവരും ഇപ്പോള്‍ ഇരു പാര്‍ട്ടികളെയും താലത്തില്‍ കൊണ്ടുനടക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന് സംഘടിപ്പിച്ച കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുപാര്‍ട്ടികളുടെയും പിന്നാലെ ആരൊക്കെയാണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നുണ്ട്. വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമാണ് അതിനു പിന്നില്‍. ഈഴവ സമുദായത്തിന് സമസ്ത മേഖലയിലും കടുത്ത അവഗണനയാണ് എല്ലാക്കാലത്തും നേരിടേണ്ടി വന്നത്. എസ്എന്‍ഡിപിയോഗം തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യ വോട്ടവകാശം അനുവദിക്കുന്നത് സംബന്ധിച്ച ആവശ്യം സംസ്ഥാന സര്‍ക്കാര്‍ പരിഗണിക്കുന്നില്ല. 100 പ്രതിനിധികള്‍ക്ക് ഒരാള്‍ എന്ന നിലയിലായിരുന്നു പ്രാതിനിധ്യ വോട്ടവകാശം.
അത് 200ല്‍ ഒന്ന് എന്ന നിലയിലാക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. യോഗത്തിന്റെ ഭാഗത്തു നിന്ന് അതിനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ച് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് സമര്‍പ്പിച്ചു. പ്രത്യേക ഓര്‍ഡിനന്‍സിലൂടെ ഭേദഗതിക്കുള്ള അധികാരം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്കി. വേണമെങ്കില്‍ രണ്ടു ദിവസംകൊണ്ട് തീരുമാനമെടുക്കാവുന്ന വിഷയമാണ് സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ നാളുകളായുള്ളത്. അതേക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എസ്എന്‍ഡിപി യോഗം കണയന്നൂര്‍ യൂണിയന് ചെയര്മാന് മഹാരാജാ ശിവാനന്ദന് അധ്യക്ഷനായി. പ്രീതി നടേശന് ഭദ്രദീപ പ്രകാശനം നടത്തി. കണയന്നൂര്‍ യൂണിയന് കണ്‍വീനര്‍ എം.ഡി. അഭിലാഷ്, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ കെ.പി. ശിവദാസ്, കെ.കെ. മാധവന്, എല്‍. സന്തോഷ്, യൂത്ത് മൂവ്മെന്റ് സെക്രട്ടറി ശ്രീജിത്ത് ശ്രീധര്‍, വനിതാ സംഘം കണ്‍വീനര്‍ വിദ്യാ സുധീഷ്, കുമാരിസംഘം കണ്‍വീനര്‍ ദേവിക രാജേഷ്, വൈദിക യോഗം സെക്രട്ടറി സനോജ് ശാന്തി, പെന്‍ഷനേഴ്സ് കൗണ്‍സില്‍ കണ്‍വീനര്‍ ഉമേശ്വരന്‍, എംപ്ലോയിസ് ഫോറം കണ്‍വീനര്‍ സുരേഷ്, കണയന്നൂര്‍ യൂണിയന് വൈസ് ചെയര്മാന് സി.വി. വിജയന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: