കല്ലിത്തിയ: ഗ്രീസില്‍ കല്ലിത്തിയയില്‍ നടന്ന ഇന്റര്‍നാഷണല്‍ ജംപിംഗ് മീറ്റിംഗില്‍ ഇന്ത്യയുടെ മുരളി ശ്രീശങ്കര്‍ പുരുഷന്മാരുടെ ലോംഗ് ജംപില്‍ സ്വര്‍ണം നേടി. ഇന്ത്യയുടെ തന്നെ ജെസ്വിന് ആല്‍ഡ്രിനാണ് വെളളി.
ഇതോടെ സെപ്തംബറില്‍ ചൈനയിലെ ഹാങ്ഷൗവില്‍ നടക്കാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിന് മുരളി ശ്രീശങ്കര്‍ യോഗ്യത നേടി. 24 കാരനായ ശ്രീശങ്കര്‍ കിരീടം നിലനിര്‍ത്തുകയായിരുന്നു. താരം 8.18 മീറ്റര്‍ ദൂരമാണ് ചാടിയത്.
കഴിഞ്ഞ വര്‍ഷം ബര്‍മിംഗ്ഹാമില്‍ നടന്ന 2022 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളി നേടിയ ശ്രീശങ്കര്‍ തന്റെ ആറാമത്തെയും അവസാനത്തെയും ശ്രമത്തിലാണ് തന്റെ മികച്ച കുതിപ്പുമായി എത്തിയത്. 7.94 മീറ്റര്‍, 8.17 മീറ്റര്‍, 8.11 മീറ്റര്‍, 8.04 മീറ്റര്‍, 8.01 മീറ്റര്‍ എന്നിങ്ങനെയായിരുന്നു താരത്തിന്റെ മറ്റ് ചാട്ടങ്ങളില്‍ കണ്ടെത്തിയ ദൂരം.
ഈ വര്‍ഷമാദ്യം നടന്ന ഏഷ്യന്‍ ഇന്‍ഡോര്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയ ജെസ്വിന് ആല്ഡ്രിന് 7.81 മീറ്റര്‍ ചാടി തന്റെ രണ്ടാം ശ്രമത്തില്‍ മികച്ച കുതിപ്പ് നടത്തി. 7.74 മീറ്റര്‍, 7.74 മീറ്റര്‍, 7.79 മീറ്റര്‍ എന്നിങ്ങനെയാണ് താരത്തിന്റെ തുടര്‍ന്നുള്ള ശ്രമങ്ങളില്‍ കണ്ടെത്തിയ ദൂരം.വായിച്ചു. ജെസ്വിന് ആല്‍ഡ്രിന്റെ അവസാന ശ്രമം ഫൗളായി. 12 പേര് മത്സരിച്ചതില്‍ ഓസ്ട്രേലിയയുടെ ജലെന്‍ റക്കര്‍ 7.80 മീറ്റര്‍ താണ്ടി വെങ്കലം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: