സെവില്ലെ: യൂറോപ്പിലെ രണ്ടാമത്തെ വമ്പന്‍ ഫുട്ബോള്‍ ലീഗ് കിരീടത്തിന്റെ കലാശപ്പോരിനര്‍ഹരായി സ്പാനിഷ് ക്ലബ്ബ് സെവിയ്യയും ഇറ്റാലിയന്‍ ക്ലബ്ബ് എ എസ് റോമയും. ഇറ്റാലിയന്‍ കരുത്തരായ യുവെന്റസിനെ തോല്‍പ്പിച്ചാണ് സെവിയ്യയുടെ കുതിപ്പ്. അധികസമയത്തിലേക്ക് നീണ്ട രണ്ടാംപാദസെമിയില് 2-1ന്റെ ജയത്തോടെയാണ് സ്പാനിഷ് ടീം സെമി കടന്നത്.
യുവെന്റസിന്റെ തട്ടകമായ ടൂറിനില്‍ നടന്ന ആദ്യപാദ സെമി 1-1 സമനിലയില്‍ പിരിഞ്ഞിരുന്നു. ഇന്നലെ നടന്ന രണ്ടാം പാദത്തില്‍ 2-1ന് ജയിച്ചു. അഗ്രിഗേറ്റ് സ്കോര്‍ 3-2നാണ് സെവിയ്യ ഫൈനലിന് അര്‍ഹരായത്.
സെവയ്യയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദത്തില്‍ പകരക്കാരനായി ഇറങ്ങിയ എറിക് ലമേല എക്ട്രാ ടൈമില്‍ നേടിയ ഗോളിലാണ് സ്പാനിഷ് ടീം ജയിച്ചത്. 95-ാം മിനിറ്റില്‍ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെയായിരുന്നു ലമേലയുടെ ഗോള്‍.
കളിയില്‍ ആദ്യം ലീഡ് ചെയ്തത് യുവെന്റസ് ആണ്. 65-ാം മിനിറ്റില്‍ ഡുസാന്‍ വഌഹോവിച്ച് നേടിയ ഗോളില്‍ മുന്നിലെത്തി. ആറ് മിനിറ്റുകള്‍ക്ക് ശേഷം സുസോയിലൂടെ സെവിയ്യ തിരിച്ചടിച്ച് ഒപ്പമെത്തി. നിശ്ചിത സമയത്തെ കളി 1-1 സമനിലയിലായതോടെ എക്സ്ട്രാ ടൈമിലേക്ക് കളി നീളുകയായിരുന്നു. എക്സ്ട്രൈ ടൈമില്‍ (115-ാം മിനിറ്റില്‍) സെവിയ്യ പ്രതിരോധ നിരയിലെ മാര്‍കസ് അക്യൂന ചുവപ്പ് കാര്‍ഡ് കണ്ട ്പുറത്തായി. മത്സരത്തില്‍ രണ്ടാം മഞ്ഞകാര്‍ഡ് കണ്ടതിനെ തുടര്‍ന്നാണ് താരത്തിന് പുറത്താകേണ്ടിവന്നത്. ഫൈനലില്‍ കളിക്കാനാവില്ല.
ജര്‍മന്‍ ക്ലബ്ബ് ലെവര്‍കൂസനെതിരെ രണ്ടാം പാദത്തില്‍ നേടിയ ഏകപക്ഷീയമായ ഒരു ഗോളിലാണ് റോമ കീഴടക്കിയത്. യുവ മധ്യനിരതാരം എഡോര്‍ഡോ ബോവെ 63-ാം മിനിറ്റിലാണ് കളിയിലെ ഏക ഗോള്‍ നേടിയത്. ആദ്യപാദ സെമി ഗോള്ഹരിതമായി പിരിഞ്ഞിരുന്നു. വരുന്ന 31ന് ബുഡാപെസ്റ്റിലാണ് യൂറോപ്പ ലീഗ് ഫൈനല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: