കോട്ടയം : കോട്ടയത്തെ പങ്കാളിയെ കൈമാറ്റം ചെയ്യല്‍ കേസിലെ പരാതിക്കാരിയെ ഭര്‍ത്താവ് വെട്ടി കൊന്നു. വെള്ളിയാഴ്ച രാവിലെ മണര്‍കാട്ടെ വീട്ടിലെത്തിയാണ് അക്രമം നടത്തിയത്. അക്രമം നടത്തിയ ശേഷം ഭര്‍ത്താവ് ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം തുടങ്ങി.
2022 ജനുവരിയിലാണ് കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം പിടിയിലായത്. ഭര്‍ത്താവ് തന്നെ മറ്റൊരാള്‍ക്കൊപ്പം പോകാന്‍ നിര്‍ബന്ധിച്ചതായി ആരോപിച്ച് യുവതി പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് അറിയുന്നത്. ഇതോടെ നിരവധി പേര് ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ വേഴ്ചയ്ക്കും ഇരയാക്കപ്പെട്ടെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. മെസഞ്ചര്‍, ടെലിഗ്രാം ഗ്രൂപ്പുകള്‍ വഴിയാണ് സംഘം ഭാര്യമാരെ പരസ്പരം പങ്കുവെയ്ക്കുന്നത് സംബന്ധിച്ച് ആശയ വിനിമയം നടത്തിയിരുന്നത്. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പ് വഴിയായിരുന്നു ഇവരുടെ പ്രവര്‍ത്തനം.
പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായെന്നാണ് വെളിപ്പെടുത്തിയത്. ഭര്‍ത്താവിന്റെ ആവശ്യം നിരസിച്ചപ്പോള്‍ ഇയാള്‍ കുഞ്ഞുങ്ങളെയും ഭീക്ഷണിപ്പെടുത്തിയതായും യുവതിയുടെ സഹോദരന് ആരോപിച്ചു. കപ്പിള്‍ മീറ്റ് അപ്പ് കേരള എന്ന ഗ്രൂപ്പിലുള്ളവര്‍ ഭാര്യമാരെ ഭീഷണിപ്പെടുത്തിയും ശാരീരികമായി ഉപദ്രവിച്ചും പരസ്പരം കൈമാറിയുള്ള ലൈംഗിക വേഴ്ചയ്ക്ക് നിര്‍ബന്ധിച്ചിരുന്നു. സംഭവം പുറത്തുവന്നതിന് ശേഷം പരാതിക്കാരിയായ യുവതി സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: