കോഴിക്കോട്: മഹാത്മഗാന്ധി കോളജ് ഓഫ് മാസ് കമ്യൂണിക്കേഷനും (മാഗ്കോം) ഭോപാലിലെ മഖന്‍ലാല്‍ ചതുര്‍വേദി നാഷണല്‍ യൂണിവേഴ്സിറ്റി ഓഫ് ജേണലിസം ആന്‍ഡ് കമ്മ്യൂണിക്കേഷനും അക്കാദമിക് സഹകരണത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പുവച്ചു. കോഴിക്കോട് വിശ്വസംവാദകേന്ദ്രം സംഘടിപ്പിച്ച പി.വി.കെ. നെടുങ്ങാടി സ്മാരക മാധ്യമ പുരസ്കാര ചടങ്ങിലാണ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ.കെ.ജി. സുരേഷും മാഗ്കോം ഡയറക്ടര്‍ എ.കെ. അനുരാജും ധാരാണാപത്രത്തില്‍ ഒപ്പുവച്ചത്.
മാധ്യമ പഠനരംഗത്ത് ദക്ഷിണ ഭാരതവും മധ്യഭാരതവും തമ്മിലുള്ള കൂടിച്ചേരലാണ് ധാരണാപത്രത്തിലൂടെ സാധ്യമാകുന്നതെന്ന് ഡോ. സുരേഷ് ചൂണ്ടിക്കാട്ടി. ഏഷ്യയിലെ പ്രഥമ മാധ്യമ പഠന സര്‍വകലാശാലയാണ് മഖന്‍ലാല്‍ ചതുര്‍വേദി യൂണിവേഴ്സിറ്റി. മഖന്‍ലാല്‍ സര്‍വ്വകലാശാലയുമായി ധാരണാപത്രം ഒപ്പുവയ്ക്കുന്ന കേരളത്തിലെ പ്രഥമ മാധ്യമ പഠന കേന്ദ്രമാണ് മാഗ്കോം.
ജെഎന്‍യു, എന്‍ഐടി കോഴിക്കോട് എന്നീ ഉന്നതവിദ്യാഭ്യാസകേന്ദ്രങ്ങളുമായി മാഗ്കോം നേരത്തെ ധാരണാപത്രം ഒപ്പുവച്ചിട്ടുണ്ട്. പിജി ഡിപ്ലോമ ഇന്‍ ജേണലിസം കോഴ്സാണ് മാഗ്കോമില്‍ നടന്നുവരുന്നത്. ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍, ഇന്റര്‍നാഷണല്‍ മീഡിയ സ്റ്റഡീസ്, കണ്ടന്റ് റൈറ്റിങ്, ടെക്നിക്കല്‍ റൈറ്റിങ് എന്നീ വിഷയങ്ങളില്‍ പിജി ഡിപ്ലോമ കോഴ്സുകള്‍ ഉടനെ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: