തിരുവനന്തപുരം: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കലാകൗമുദി ബ്യൂറോ ചീഫുമായ എസ്.എല്‍. ശ്യാം (54) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.കുടപ്പനക്കുന്ന് മേരിഗിരി റോഡ് തുമ്പിക്കോണം നന്ദനത്തില്‍ എത്തിച്ച ഭൗതികശരീരം വൈകിട്ട് 4.30 മുതല്‍ 5.30 വരെ പ്രസ് ക്ലബില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ശേഷം വൈകിട്ട് ആറിന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കരിക്കും.
തിരുവനന്തപുരം പ്രസ് ക്ലബ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ദീപിക, രാഷ്ട്രദീപിക, മംഗളം, തൃശൂര്‍ എക്സ്പ്രസ്, ബിഗ് ന്യൂസ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ഇന്ദു (സെക്രട്ടേറിയേറ്റ്). മകന്: മാധവന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: